രാത്രിയാത്ര വേണ്ട, ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും വില്ലനായേക്കും; കനത്ത ജാഗ്രത വേണമെന്ന് മന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

രാത്രിയാത്ര വേണ്ട, ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും വില്ലനായേക്കും; കനത്ത ജാഗ്രത വേണമെന്ന് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 05:46 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് റവന്യൂ മന്ത്രി കെ. രാജൻ. അതിതീവ്ര മഴ തുടരാനും ചക്രവാതച്ചുഴി രൂപപ്പെടാനുമുള്ള സാധ്യത പരിഗണിച്ചാണ് യോഗം വിളിച്ചത്. സ്കൂളുകൾക്ക് അവധി കൊടുക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ സ്വതന്ത്രമായ തീരുമാനം എടുക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നതിനാൽ അഞ്ച് ലക്ഷം പേരെ അടിയന്തരമായി മാറ്റി പാർപ്പിക്കാൻ യോ​ഗത്തിൽ തീരുമാനം എടുത്തു. ഡാമുകളിൽ റൂൾ കർവ് പാലിക്കുന്നതിനാൽ നിലവിൽ ആശങ്കകൾക്ക് ഇടയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ജൂലൈ 19ന് രൂപപ്പെടുന്ന പുതിയ ന്യൂനമർദ്ദം കൂടുതൽ ബാധിക്കാൻ സാധ്യത ഇടുക്കിയേയാണ്. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും. മരങ്ങൾ വീണ് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഓഗസ്റ്റ് മൂന്ന് വരെ മഴ ഏറ്റക്കുറച്ചിലുകളോടെ തുടരും. മുന്നറിയിപ്പ് വരുന്നതിന് അനുസരിച്ച് കാമ്പുകൾ ഒരുക്കാൻ സർക്കാർ തീരുമാനിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും കാറ്റ് മൂലമാണുണ്ടായത്. മരം മുറിക്കുന്നത് സംബന്ധിച്ച തർക്കങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് തന്നെ പരിഹരിക്കാൻ ആകും. അപകടാവസ്ഥയിലുള്ള മരങ്ങൾ മാറ്റാൻ നടപടി എടുക്കണം. പരസ്യ ബോർഡുകൾ പൊതുനിരത്തിൽ നിന്ന് എടുത്ത് മാറ്റുകയോ ബലപ്പെടുത്തുകയോ വേണം.

കാസർകോട്, കണ്ണൂർ ജില്ലകളിൽ പുതിയ ഹോട്ട് സ്പോട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ ജില്ലകളിൽ അപകട സാധ്യതയുള്ള പുതിയ സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. മണ്ണെടുപ്പ് നടക്കുന്ന സ്ഥലങ്ങളും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളുമാണ് ഏറെയും. കനത്ത മഴ തുടരുമ്പോൾ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്‌ക്ക് സാധ്യത കൂടുന്നു. മലയോരമേഖലകളിലേക്ക് രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു. അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി പ്രദേശങ്ങളിലേക്ക് ജൂലൈ 16 (ഇന്ന്) മുതൽ ജൂലൈ 21 വരെ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയതായി ജില്ല കളക്ടർ അറിയിച്ചിരുന്നു. വൈകീട്ട് 6 മുതൽ രാവിലെ 6 വരെയാണ് നിയന്ത്രണം. വെള്ളച്ചാട്ട മേഖലകൾ സന്ദർശിക്കുന്നതിലും നിയന്ത്രണമുണ്ട്.

Tags: Rainalertkerala rain
ShareTweetSendShare

More News from this section

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

Latest News

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies