” നിങ്ങളുടെ കടയിലെ ഭക്ഷണം ഒരുപാട് ഇഷ്ടമാണ്. എല്ലാ ഞായറാഴ്ചയും ഞങ്ങൾ അവിടുത്തെ ഭക്ഷണം കഴിക്കാറുണ്ട്.” രാധിക മെർച്ചന്റിന്റെ ഈ വാക്കുകൾ ശാന്തേരി നായക് എന്ന വയോധികയുടെ കണ്ണുകളെ ഈറനണിയിപ്പിച്ചിരുന്നു. തങ്ങളുടെ ഇഷ്ട ഭക്ഷണം വിളമ്പുന്ന മുംബൈയിലെ മാതുംഗയിലെ ‘ മൈസൂർ കഫേ’ ഉടമയെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു അംബാനി കുടുംബം. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
ശാന്തേരി നായകിനെ കണ്ടതും രാധിക ഓടി വന്ന് അവരുടെ കൈകളിൽ പിടിച്ച് സംസാരിച്ചു. പിന്നാലെ അനന്തും, ശ്ലോക മെഹ്തയും ശാന്തേരി നായകിന്റെ കാൽത്തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി. തങ്ങളുടെ ഇഷ്ടഭക്ഷണമായ ഇഡലിയും ദോശയും വളരെ സ്വദിഷ്ടമായി വിളമ്പുന്ന ആ അമ്മയെ കണ്ടതിന്റെ സന്തോഷമാണ് ഏവരുടെയും മുഖത്തുണ്ടായിരുന്നത്. അനന്ത്-രാധിക വിവാഹത്തിൽ പങ്കെടുത്ത ശാന്തേരി നായകിന് അംബാനി കുടുംബം ഊഷ്മളമായ സ്വീകരണവും നൽകി.
View this post on Instagram
1936ലാണ് മാതുംഗയിലെ ഏറ്റവും പഴയതും പ്രശസ്തവുമായ കഫേ മൈസൂർ സ്ഥാപിതമായത്. സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഇഡലിയും ദോശയും വിറ്റു തുടങ്ങിയ രാമ നായകാണ് കഫേ മൈസൂർ തുടങ്ങിയത്. പിന്നീട് മാംഗളൂർ, കർണാടക തുടങ്ങിയ സ്ഥലങ്ങളിലും കഫേ മൈസൂരിന്റെ ഔട്ട്‌ലെറ്റുകൾ തുടങ്ങി. മുംബൈയിലെ മാതുംഗയിലുള്ള കഫേ മൈസൂരുമായി അംബാനി കുടുംബത്തിന് 1975 മുതലുള്ള ബന്ധമാണ്. ഇവിടുത്തെ ഭക്ഷണം ഏറെ പ്രിയപ്പെട്ടതാണെന്ന് ഇന്ത്യാ ടു ഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മുകേഷ് അംബാനി ഒരിക്കൽ പറഞ്ഞിരുന്നു.















