''എല്ലാ ഞായറാഴ്ചയും അവിടുന്ന് ഭക്ഷണം കഴിക്കും''; അംബാനി കുടുംബത്തിന്റെ മനംകവർന്ന റെസ്റ്റോറന്റ് ഇത്..
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”എല്ലാ ഞായറാഴ്ചയും അവിടുന്ന് ഭക്ഷണം കഴിക്കും”; അംബാനി കുടുംബത്തിന്റെ മനംകവർന്ന റെസ്റ്റോറന്റ് ഇത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 07:14 pm IST
Facebook
Twitter
WhatsAppTelegram

” നിങ്ങളുടെ കടയിലെ ഭക്ഷണം ഒരുപാട് ഇഷ്ടമാണ്. എല്ലാ ഞായറാഴ്ചയും ഞങ്ങൾ അവിടുത്തെ ഭക്ഷണം കഴിക്കാറുണ്ട്.” രാധിക മെർച്ചന്റിന്റെ ഈ വാക്കുകൾ ശാന്തേരി നായക് എന്ന വയോധികയുടെ കണ്ണുകളെ ഈറനണിയിപ്പിച്ചിരുന്നു. തങ്ങളുടെ ഇഷ്ട ഭക്ഷണം വിളമ്പുന്ന മുംബൈയിലെ മാതുംഗയിലെ ‘ മൈസൂർ കഫേ’ ഉടമയെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു അംബാനി കുടുംബം. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

ശാന്തേരി നായകിനെ കണ്ടതും രാധിക ഓടി വന്ന് അവരുടെ കൈകളിൽ പിടിച്ച് സംസാരിച്ചു. പിന്നാലെ അനന്തും, ശ്ലോക മെഹ്തയും ശാന്തേരി നായകിന്റെ കാൽത്തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി. തങ്ങളുടെ ഇഷ്ടഭക്ഷണമായ ഇഡലിയും ദോശയും വളരെ സ്വദിഷ്ടമായി വിളമ്പുന്ന ആ അമ്മയെ കണ്ടതിന്റെ സന്തോഷമാണ് ഏവരുടെയും മുഖത്തുണ്ടായിരുന്നത്. അനന്ത്-രാധിക വിവാഹത്തിൽ പങ്കെടുത്ത ശാന്തേരി നായകിന് അംബാനി കുടുംബം ഊഷ്മളമായ സ്വീകരണവും നൽകി.

 

View this post on Instagram

 

A post shared by Manav Manglani (@manav.manglani)

1936ലാണ് മാതുംഗയിലെ ഏറ്റവും പഴയതും പ്രശസ്തവുമായ കഫേ മൈസൂർ സ്ഥാപിതമായത്. സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഇഡലിയും ദോശയും വിറ്റു തുടങ്ങിയ രാമ നായകാണ് കഫേ മൈസൂർ തുടങ്ങിയത്. പിന്നീട് മാംഗളൂർ, കർണാടക തുടങ്ങിയ സ്ഥലങ്ങളിലും കഫേ മൈസൂരിന്റെ ഔട്ട്‌ലെറ്റുകൾ തുടങ്ങി. മുംബൈയിലെ മാതുംഗയിലുള്ള കഫേ മൈസൂരുമായി അംബാനി കുടുംബത്തിന് 1975 മുതലുള്ള ബന്ധമാണ്. ഇവിടുത്തെ ഭക്ഷണം ഏറെ പ്രിയപ്പെട്ടതാണെന്ന് ഇന്ത്യാ ടു ഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മുകേഷ് അംബാനി ഒരിക്കൽ പറഞ്ഞിരുന്നു.

Tags: AMBANI FAMILYMysoor Cafe
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies