ചിക്കമംഗളൂരു: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു . ചിക്കമംഗളൂരു എൻ ആർപൂർ താലൂക്കിൽ ബാലെഹോന്നൂരിൽ റോട്ടറി സർക്കിളിന് സമീപത്ത് വച്ചാണ് അപകടം . ബാംഗ്ലൂർ നഗരത്തിൽ നിന്ന് ശൃംഗേരിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
സ്വകാര്യ ബസ് കടന്നുപോകവേ പിൻവശത്തെ ടയറുകൾ ഊരി വാഹനത്തിൽ നിന്ന് വേർപെട്ട് റോഡിന്റെ മറുവശത്തേക്ക് പോകുകയായിരുന്നു . ഇത് സമീപത്തെ സിസിടിവിയിലും പതിഞ്ഞിരുന്നു. ബസ് കുറഞ്ഞ വേഗത്തിലായതിനാൽ ആളപായമുണ്ടായില്ല.















