മുംബൈ: കാർത്തി നായകനാകുന്ന പുതിയ ചിത്രം സർദാർ-2 ന്റെ ചിത്രീകരണത്തിനിടെ 20 അടി താഴ്ചയിലേക്ക് വീണ് സ്റ്റണ്ട്മാസ്റ്റർ ഏഴുമലൈക്ക് ദാരുണാന്ത്യം. ചെന്നൈയിലെ സാലി ഗ്രാമത്തിലുള്ള പ്രസാദ് സ്റ്റുഡിയോയിൽ വച്ചണ് അപകടമുണ്ടായത്. വീഴ്ചയെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണത്തിന് കാരണമായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 15-നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അപകടത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആന്തരിക രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
അപകടത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചു. കഴിഞ്ഞ12-നാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. ചെന്നൈയിൽ നടന്ന പൂജയിൽ സംവിധായകൻ പി എസ് മൈത്രനും നടൻ കാർത്തിയും മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു.