പുതിയ സ്മാർട്ട് മോതിരവുമായി ബോട്ട്. ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവ് ഉടൻ ഇന്ത്യയിൽ ലഭ്യമാകും. കമ്പനി ഇപ്പോൾ തങ്ങളുടെ അടുത്ത സ്മാർട്ട് വെയറബിളിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ച കഴിഞ്ഞു. സ്മാർട്ട് റിംഗ് ആക്റ്റീവ് രാജ്യത്ത് അവതരിപ്പിക്കുമ്പോൾ പ്രാരംഭ വിലയിൽ ലഭ്യമാകുമെന്നും ബോട്ട് വ്യക്തമാക്കുന്നു. 2023 ഓഗസ്റ്റിൽ രാജ്യത്ത് അനാച്ഛാദനം ചെയ്ത ബോട്ട് സ്‌മാർട്ട് റിങ്ങിനെക്കാൾ വളരെ വിലക്കുറവാണ് ഇത്. 8,999 രൂപയ്‌ക്ക് മൂന്ന് വലിപ്പത്തിൽ ഇത് ലഭ്യമാണ്. 17.40mm, 19.15mm, 20.85mm എന്നിങ്ങനെയാണ് വലിപ്പം.
ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവ് ജൂലൈ 20 ന് ഇന്ത്യയിൽ ആരംഭിക്കും. ജൂലൈ 18 മുതൽ ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഔദ്യോഗിക ബോട്ട് ഇന്ത്യ വെബ്‌സൈറ്റ് എന്നിവ വഴി പ്രീ-ബുക്കിംഗിന് ലഭ്യമാകും. ലോഞ്ചിന്റെ ഭാഗമായി 2,999 രൂപയ്‌ക്ക് മോതിരം ലഭ്യമാക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവ് മൂന്ന് കളർ ഓപ്ഷനുകളിലാണ് വരുന്നത്.പോർട്ടബിൾ മാഗ്നറ്റിക് ചാർജിംഗ് കേസും ഇതിനൊപ്പം ഉണ്ടാകും.
ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവിന് ഒരു സ്റ്റെയിൻലെസ് സ്റ്റീൽ ബോഡി സ്‌പോർടാണ് നൽകിയിരിക്കുന്നത്. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജൻ (SpO2), ഉറക്കം, സ്ട്രെസ് ലെവലുകൾ എന്നിവ സെൻസർ വഴി മോതിരം തിരിച്ചറിയും.