തനിക്കെതിരെ മാത്രമല്ല മക്കൾക്കെതിരെയും സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് രമേശ് നാരായണൻ. താൻ ആദ്യമായാണ് സൈബർ ആക്രമണം നേരിടുന്നതെന്നും ആസിഫ് അലി എന്റെ മാനസികാവസ്ഥ മനസിലാക്കിയതിൽ സന്തോഷമുണ്ടെന്നും രമേശ് നാരായണൻ പ്രതികരിച്ചു.
എന്റെ മക്കളും ഇതേ ഫീൽഡിൽ ഉള്ളവരാണ്. അവർക്കെതിരെയും ഇപ്പോൾ സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നു. അവർക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. സ്നേഹ ബന്ധമാണ് നിലനിർത്തേണ്ടത്. എനിക്ക് ബഹുമാനം ഇല്ലെന്ന് എല്ലാവരും പറയുന്നു. പക്ഷേ ഞാൻ അങ്ങനെ ഒരിക്കലും ആരോടും കാണിച്ചിട്ടില്ല. ആളുകൾ പലതും പറഞ്ഞുകൊണ്ടിരിക്കുകയാണ്.
ആസിഫ് അലി എന്നെ മനസിലാക്കി. അതിൽ ഞാൻ വളരെ സന്തോഷത്തിലാണ്. ആസിഫ് അലിക്ക് ഞാൻ ഇന്നലെ മെസേജ് അയച്ചിരുന്നു. എന്നെ തിരിച്ചുവിളിക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു. അയാൾ എന്നെ തിരിച്ചുവിളിച്ചു. രാവിലെ സംസാരിച്ചു. എന്റെ മാനസികാവസ്ഥയെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. എന്നെ മനസിലാക്കിയതിൽ സന്തോഷമുണ്ട്.
ഒരുമിച്ച് കാണണം എന്ന് ഞാൻ പറഞ്ഞു. താൻ ഇങ്ങോട്ട് വരാമെന്നായിരുന്നു ആസിഫിന്റെ മറുപടി. ഒരുമിച്ച് ഇരിക്കണം, സംസാരിക്കണം, കാപ്പി കുടിക്കണം എന്ന് ഞാൻ ആസിഫിനോട് പറഞ്ഞിട്ടുണ്ടെന്നും രമേശ് നാരായണൻ പറഞ്ഞു.