കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. വടകരയിൽ അപ്രതീക്ഷിതമായാണ് മിന്നൽ ചുഴിലിക്കാറ്റടിച്ചത്. ചുഴലിക്കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരയിലുണ്ടായിരുന്ന ഷീറ്റുകൾ പറന്ന് വാഹനങ്ങളിൽ പതിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നാല് കടകളും കാറ്റിൽ നിലംപൊത്തിയ നിലയിലാണ്.
ചുഴലിക്കാറ്റിൽ നിന്ന് ഒരാൾ തലനാരിഴ്‌ക്കാണ് രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായി കാറ്റ് വീശിയതിനാൽ പരിഭ്രാന്തിയിലായെന്ന് നാട്ടുകാർ പറഞ്ഞു. മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണ് പ്രദേശത്ത് ഗതാഗത തടസവുമുണ്ടായി.
ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് 31 ക്യാമ്പുകളാണ് തുറന്നത്. 5 ജില്ലകളിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കൊല്ലം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.















