ബോളിവുഡ് നടി ഉർവശി റൗട്ടേലയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ ലീക്കായത് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചു. ടോയ്ലെറ്റിൽ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നത്. എന്നാൽ ഇത് മോർഫ് ചെയ്തതാണെന്നുള്ള വാദങ്ങളും ശക്തമായി. നിമിഷ നേരത്തിനകം വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചു. എവിടെ നിന്നാണ് ഇത് പ്രചരിപ്പിച്ചതെന്ന കാര്യം വ്യക്തമല്ല. വിഷയത്തിൽ നടിയോ അടുത്ത വൃത്തങ്ങളോ പ്രതികരിച്ചില്ല.
എന്നാൽ സിനിമയിൽ നിന്നുളള രംഗങ്ങളാണ് ഇതെന്ന മറുവാദങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഡീപ്ഫേക് വീഡിയോ എന്ന പ്രചരണവും ആരാധകർ തള്ളിക്കളയുന്നില്ല. നേരത്തെ രശ്മിക മന്ദാനയും കജോളും സമാന്തയും അടക്കമുള്ള നടിമാർ ഡീപ്ഫേക് വീഡിയോക്ക് ഇരയായിട്ടുണ്ട്. രശ്മികയുടെ വീഡിയോ പ്രചരിപ്പിച്ച ഒരാളെ പൊലീസ് പിടികൂടിയിരുന്നു. ഉർവശിയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന വീഡിയോയുടെ ആധികാരികത പരിശോധിച്ചതിന് ശേഷമേ കൂടുതൽ നടപടികളിലേക്ക് പൊലീസ് അടക്കമുള്ളവർ കടക്കൂ.
View this post on Instagram
“>
View this post on Instagram















