മസ്കത്ത്; ഒമാനിൽ മസ്‌കത്ത് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടിവപ്പിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരൻ ബാഷ ജാൻ അലി ഹുസൈനാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അദ്ദേഹത്തിന്റെ മകൻ തൗസിഫ് അബ്ബാസുമായി സ്ഥാനപതി അമിത് നാരംഗ് സംസാരിച്ചു.
ഹുസൈന്റെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കുന്നതിന് എംബസിയുടെ പൂർണ സഹായവും കുടുംബത്തിന് പിന്തുണയും സ്ഥാനപതി അമിത് നാരംഗ് ഉറപ്പുനൽകി. കൂടാതെ പരിക്കേറ്റ് ഖൗല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 3 ഇന്ത്യക്കാരെ എംബസി അധികൃതർ സന്ദർശിച്ചു.
അവരുടെ കുടുംബങ്ങളുമായി സംസാരിക്കുകയും പൂർണ്ണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. വെടിവെപ്പിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്.













