കണ്ണൂർ: മഴക്കാലമായതിനാൽ പല അതിഥികളാണ് ആരും കാണാതെ വീട്ടിലേക്ക് ഒളിച്ചുകയറി വരുന്നത്. അത്തരത്തിൽ ഒരു അതിഥിയെയാണ് കണ്ണൂരിലെ ഒരു വീട്ടിലെ വാഷിംഗ് മെഷീനിൽ നിന്നും പിടികൂടിയത്.
വാഷിംഗ് മെഷീനിൽ വസ്ത്രം അലക്കാനിട്ട വീട്ടുകാർ കണ്ടത് മൂർഖൻ പാമ്പിനെയാണ്. കണ്ണൂർ തളിപ്പറമ്പിൽ പൂക്കോത്ത് വീട്ടിൽ ബാബുവിന്റെ വീട്ടിലാണ് സംഭവം. അലക്കുന്നതിനായി വാഷിംഗ് മെഷീൻ തുറന്നപ്പോൾ പാമ്പിനെ ഉള്ളിൽ കാണുകയായിരുന്നുവെന്ന് ബാബു പറഞ്ഞു.
കഴിഞ്ഞ ദിവസം ചാലിശേരിയിലെ ഒരു വീട്ടിലെ കിളികൂട്ടിലേക്കാണ് പാമ്പ് മൂർഖൻ പാമ്പ് എത്തിയത്. പുലിക്കോട്ടിൽ മേരിയുടെ വീട്ടിലെ കിളിക്കൂട്ടിലാണ് മൂർഖനെ കണ്ടത്. കിളികൾക്ക് തീറ്റ കൊടുക്കാൻ ചെന്നപ്പോഴാണ് പാമ്പിനെ കണ്ടത്. പാമ്പ് പിടുത്തക്കാരെ വിവരം അറിയിച്ചതിനെ തുടർന്ന് പിടികൂടുകയായിരുന്നു.















