പട്ന: റഷ്യയോളമെത്തി നിൽക്കുന്ന ഹാജിപൂർ പെരുമയിൽ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി ചിരാഗ് പാസ്വാൻ. ബിഹാർ ജനതയുടെ അഭിമാനമാണ് ഹാജിപൂരിലെ ബൂട്ടുകളെന്നും ഉടൻ തന്നെ നിർമാണശാല സന്ദർശിക്കുമെന്നും ഹാജിപൂർ മണ്ഡലത്തിലെ എംപി കൂടിയായ ചിരാഗ് പാസ്വാൻ വ്യക്തമാക്കി.
ബിഹാറിന്റെ വ്യവസായ മുഖായ കോംപിറ്റൻസ് എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വിപുലീകരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു. നിർമാണശാലയുടെ വിപുലീകരണത്തിനായി പ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നിവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
अब रूस में भी चमकेगा हाजीपुर !
बिहार में अपराध और हत्या के बीच हम सब के लिए एक सुखद खबर है मेरे संसदीय क्षेत्र में निर्मित जूते का इस्तेमाल रूस की सेना अपने ढाल के रूप में कर रही है। ये बिहार , बिहारी और समस्त देशवासियों के लिए गर्व का विषय है कि अब विदेशों में भी बिहार के हुनर… pic.twitter.com/wmQStv1p5B
— युवा बिहारी चिराग पासवान (@iChiragPaswan) July 17, 2024
റഷ്യൻ സൈന്യം മാർച്ച് ചെയ്യുന്നത് ഇന്ത്യൻ നിർമിത ബൂട്ടുകളിലാണെന്നത് ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്നതാണ്. 2018-ൽ ആരംഭിച്ച ഹാജിപൂരിലെ നിർമാണ ശാലയിൽ 300 അംഗസംഘമാണ് ബൂട്ട് നിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. ഇതിൽ 70 ശതമാനത്തോളം തൊഴിലാളികൾ സ്ത്രീകളാണെന്നതും ശ്രദ്ധേയം. വ്യത്യസ്ത പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ സഹായിക്കും വിധത്തിലാണ് മെയ്ഡ് ഇൻ ബിഹാർ ഷൂസുകൾ സജ്ജമാക്കിയിരിക്കുന്നത്.
റഷ്യൻ സൈന്യം മാർച്ച് ചെയ്യുന്ന ‘മെയ്ഡ് ഇൻ ബിഹാർ’ ബൂട്ടുകൾ..
മൈനസ് 40 ഡിഗ്രി സെൽഷ്യസിനെ വരെ പ്രതിരോധിക്കാൻ ശേഷിയുണ്ട്. ഭാരം കുറഞ്ഞതും വഴുക്കൽ കുറവുള്ളതുമായ ബൂട്ടുകളാണ് ഇവിടെ നിർമിച്ച് കയറ്റി അയക്കുന്നത്. കഴിഞ്ഞ വർഷം 100 കോടി രൂപ വിലവരുന്ന 1.5 ദശലക്ഷം ബൂട്ടുകളാണ് കയറ്റുമതി ചെയ്തത്. റഷ്യക്ക് പുറമേ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്.















