ഗുഹാവത്തി: അസാമിൽ മുസ്ലീം ഭൂരിപക്ഷം 40 ശതമാനം കടന്നതായി മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റമാണ് മുസ്ലിം ജനസംഖ്യ വർദ്ധിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം സംസ്ഥാനത്തിന്റെ സാമൂഹിക സാഹചര്യം അപകടത്തിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശീയരായ ഹിന്ദുക്കൾ ന്യൂനപക്ഷമാവുകയാണ്. 1951-ൽ മുസ്ലിം ജനസംഖ്യ കേവലം 12 ശതമാനമായിരുന്നു. ഇന്നത് 40 ശതമാനമായി ഉയർന്നു. ജനസംഖ്യ ഘടനയിൽ വരുന്ന മാറ്റം വലിയ സാമൂഹിക പ്രശ്നങ്ങൾക്ക് വഴിവെക്കും. അസാമിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ബംഗ്ലാദേശികളാണ്. ഇതിനെ രാഷ്‌ട്രീയ പ്രശ്നമായല്ല, ജീവൻ മരണപോരാട്ടമാണ് കാണുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജാർഖണ്ഡിലെ ആദിവാസി മേഖലകളിലും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. ജാർഖണ്ഡിനെ “മിനി-ബംഗ്ലാദേശ്” ആക്കി മാറ്റാനാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ശ്രമം. നുഴഞ്ഞുകയറ്റക്കാർ ജാർഖണ്ഡിലേക്ക് വരികയും ഭൂമി തട്ടിയെടുക്കാൻ ആദിവാസി പെൺകുട്ടികളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ആദിവാസി പെൺകുട്ടികൾ നുഴഞ്ഞുകയറ്റക്കാരെ വിവാഹം കഴിക്കാൻ പാടില്ലെന്ന നിയമം ജാർഖണ്ഡ് കൊണ്ടുവരണമെന്നും റാഞ്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.















