ബട്ടർമിൽക്കിൽ ജീവനുള്ള പുഴുക്കൾ; കമ്പനിയുടെ പേര് സഹിതം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് യുവാവ്‌; പരാതിക്ക് പിന്നാലെ മാപ്പ് പറഞ്ഞ് കമ്പനി
Monday, May 26 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ബട്ടർമിൽക്കിൽ ജീവനുള്ള പുഴുക്കൾ; കമ്പനിയുടെ പേര് സഹിതം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് യുവാവ്‌; പരാതിക്ക് പിന്നാലെ മാപ്പ് പറഞ്ഞ് കമ്പനി

Janam Web Desk by Janam Web Desk
Jul 18, 2024, 01:02 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വാങ്ങിയ ബട്ടർമിൽക്കിൽ കണ്ടത് ജീവനുളള പുഴുക്കളെ. പ്രശസ്ത കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും വാങ്ങിയ ബട്ടർ മിൽക്കിൽ പുഴുക്കളെന്ന് പരാതി. ഗജേന്ദർ യാദവ് എന്ന യുവാവാണ് തനിക്കുണ്ടായ ദുരനുഭവം സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചത്. ഓൺലൈൻവഴി വാങ്ങിയ ഹൈ പ്രോട്ടീൻ ബട്ടർമിൽക്കിന്റെ പെട്ടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. പെട്ടിയിൽ നിന്നും പുഴുക്കൾ ഇഴഞ്ഞു നീങ്ങുന്ന വീഡിയോയും യുവാവ് പങ്കുവച്ചു.

ലഭിച്ച ഉത്പന്നത്തിൽ താൻ അങ്ങേയറ്റം നിരാശനാണെന്ന് വ്യക്തമാക്കിയ യുവാവ് പാക്കറ്റുകൾ പകുതിയോളം തുറന്ന് കീറിയ നിലയിലായിരുന്നുവെന്നും ബട്ടർ മിൽക്ക് ചീഞ്ഞ് ദുർഗന്ധം വമിച്ചിരുന്നതായും യുവാവ് പറഞ്ഞു. പോസ്റ്റിൽ കമ്പനിയുടെ പേരും വെബ്സൈറ്റും പ്രത്യേകം ചൂണ്ടിക്കാട്ടിയ ഗജേന്ദർ ഇനിയാരും ഇവരുടെ ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും നൽകി.

🚨 Stop Buying products from @Amul_Coop website 🚨

Hey Amul you have sent us WORMS along with your high protien buttermilk.

I am writing to express my deep dissatisfaction after discovering worms in the buttermilk I purchased recently. This experience was incredibly….. pic.twitter.com/vmLC4rp89z

— Gajender Yadav (@imYadav31) July 17, 2024

 

പരിശോധനയ്‌ക്കായി ബട്ടർ മിൽക്കിന്റെ സാമ്പിളുകൾ ശേഖരിക്കണമെന്നും സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട യുവാവ് കമ്പനിക്ക് മെയിൽ അയച്ചു. ഇതിന്റെ സ്ക്രീൻഷോട്ടുകളും ഗജേന്ദർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കമ്പനി മാപ്പ് പറഞ്ഞതായി ഇയാൾ പിന്നീട് പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാൻ കാൺപൂരിൽ നിന്നുള്ള കമ്പനി പ്രതിനിധിയെ അയച്ചതായും പണം തിരികെ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ഗജേന്ദർ പറഞ്ഞു. ഉൽപ്പന്നം മാറ്റിനൽകാമെന്ന് അവർ വാഗ്ദാനം ചെയ്‌തെങ്കിലും താൻ അത് നിരസിക്കുകയും പെട്ടികൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവാവ് പറഞ്ഞു.

Tags: online platformcomplaintWormsButtermilk
ShareTweetSendShare

More News from this section

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

Latest News

ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies