ബെംഗളൂരു: മുണ്ടുടുത്ത വയോധികനെ മാളിൽ കയറ്റാതിരുന്ന സംഭവത്തിൽ നടപടിയെടുത്ത് കർണാടക സർക്കാർ. തൊഴിൽവകുപ്പ് മന്ത്രി നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയ പിന്നാലെയാണ് മാൾ പൂട്ടാൻ സർക്കാർ ഉത്തരവിട്ടത്.ബെംഗളൂരുവിലെ ജിടി വേൾഡ് മാളാണ് താത്കാലികമായി പൂട്ടിയത്.പരമ്പരാഗത വേഷത്തിലെത്തിയ വയോധികനെ മാളിലെ അധികൃതർ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ മാളിനും അധികൃതർക്കുമെതിരെ വിമർശനം വ്യാപകമായി. ചിലർ വയോധികനെതിരെ മാൾ അധികൃതർ സ്വീകരിച്ച നടപടിയിൽ പ്രതിഷേധവുമായി രംഗത്തുവന്നു. പാന്റിട്ടാൽ മാത്രമെ വയോധികനെ മാളിലേക്ക് കയറ്റൂയെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം.
ഇതിന് പിന്നാലെ കർണാടക തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പ്രശ്നത്തിൽ ഇടപെട്ടു. ലജ്ജിപ്പിക്കുന്ന സംഭവമാണെന്നും വകുപ്പിനോട് സംഭവത്തിൽ ഇടപെട്ട് അന്വേഷണം നടത്താനും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാരിക്കാനുള്ള നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് മഗഡി മെയിൻ റോഡിലെ മാളിന്റെ പ്രവേശന കവാടത്തിൽ ഒരു സിനിമയുടെ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ പ്രായമായ കർഷകനായ ഫക്കീരപ്പയെയും മകനെയും തടഞ്ഞുനിർത്തിയതാണ് സംഭവം. അകത്തേക്ക് കടത്തിവിടാൻ സുരക്ഷാ ജീവനക്കാരോട് അഭ്യർത്ഥിക്കുന്ന കർഷകൻ്റയും മകന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കർണാടകയിലെ ഹവേരി ജില്ലയിൽ നിന്ന് മകനെ കാണാൻ ബെംഗളൂരുവിലെത്തിയതായിരുന്നു കർഷകൻ. മാളിന്റെ നയം മുണ്ടുടത്തവർക്ക് പ്രവേശനം വിലക്കുന്നാതണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത് കേൾക്കാമായിരുന്നു.ഇരുവരും അപേക്ഷിച്ചിട്ടും സുരക്ഷാ ഉദ്യോഗസ്ഥൻ വഴങ്ങുയില്ല. മാളിലേക്ക് പ്രവേശിക്കാൻ കർഷകനോട് പാൻ്റ് ഇടണമെന്നും ആവശ്യപ്പെട്ടു.
Under Karnataka Congress govt patronage
Farmers are being abused and insulted for wearing Dhoti? Banned entry in a mall!
Karnataka CM wears a dhoti!
Dhoti is our pride.. should farmer wear a tuxedo in a mall?How is Karnataka Congress allowing this? They are most anti… pic.twitter.com/NvctuwPBpp
— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) July 17, 2024
“>