പൂജ ഖേദ്കറിന് പിന്നാലെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഐഎഎസ് നേടിയെന്ന് മറ്റൊരു ഉദ്യോഗസ്ഥനെതിരെ ആരോപണം. തെലങ്കാനയിലെ പ്രഫുൽ ദേശായി എന്ന ഉദ്യോഗസ്ഥനാണ് സംവരണത്തിന് വേണ്ടി യു.പി.എസ്.സിയെ കബളിപ്പിച്ചതെന്ന് സൂചന. കരീംനഗറിലെ അഡീഷണൽ കളക്ടറാണ് ദേശായി.
യുപിഎസ്‌സി പരീക്ഷയ്‌ക്കുള്ള ഒ.എച്ച് (അസ്ഥിരോഗ വൈകല്യമുള്ളവർ) ക്വാട്ട ദുരുപയോഗം ചെയ്‌തെന്നാണ് ദേശായിക്കെതിരെയുള്ള ആരോപണം. 2019 ൽ നടന്ന പരീക്ഷയിൽ 532-ാം റാങ്കാണ് ഇയാൾ നേടിയത്. ഭിന്നശേഷിക്കാരനായ ഇയാൾ കുതിര സവാരിയും സൈക്ലിംഗും നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണം ഉയർന്നത്.
എന്നാൽ ഉദ്യോഗസ്ഥൻ ആരോപണങ്ങൾ തള്ളി. ഒരു കാലിന് വൈകല്യമുണ്ടെന്നും അതിനർത്ഥം തനിക്ക് കായിക വിനോദങ്ങൾ ഏർപ്പെടാൻ പറ്റില്ല എന്നല്ലെന്നും ഇത്തരം വിനോദങ്ങൾ ട്രെയിനിംഗിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബെലഗാവി ജില്ലാ ആശുപത്രിയിൽ നിന്ന് നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റ് പ്രകാരം ദേശായിക്ക് ലോക്കോമോട്ടോർ (ചലനെന്ദ്രിയങ്ങൾക്ക് വൈകല്യം) അവസ്ഥയാണെന്നും പോളിയോ മൂലം ഇടതുകാലിന് 45 ശതമാനം വൈകല്യമുണ്ടെന്നുമാണ് സർട്ടിഫൈ ചെയ്തിരിക്കുന്നത്. പോളിയോ ബാധിച്ചതിനാൽ തനിക്ക് ഓടനായില്ലെങ്കിലും നടക്കാനും സൈക്കിൾ ചവിട്ടാനും സാധിക്കുമെന്നും പറയുന്നു.
You are Praful Desai, an IAS officer from the 2019 batch with AIR 532 in the EWS and Orthopedically handicapped category.
People on Twitter are sharing photos of you cycling, playing tennis, rafting, and horse riding, claiming you’ve fully recovered after rigorous training at… pic.twitter.com/9VDoPWtNZb
— Sakshi (@333maheshwariii) July 17, 2024















