നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ രുചിയുടെ ഉറവിടമാണ് ഉപ്പ്. ഉപ്പ് ഇടാതെ ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി പലർക്കും ചിന്തിക്കാൻ കൂടി പറ്റില്ല. ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലും ഭക്ഷണത്തിന്റെ രുചി പോകും. പാചകത്തിൽ വിവിധതരം ഉപ്പുകൾ ഉപയോഗിക്കാറുണ്ട്. അതിലൊന്നാണ് കറുത്ത ഉപ്പ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. നാം സ്ഥിരമായി ഉപയോഗിക്കുന്ന ടേബിൾ ഉപ്പിനേക്കാൾ ഗുണങ്ങൾ കറുത്ത ഉപ്പിനുണ്ട്. അത് എന്തെല്ലാം മെന്ന് നോക്കാം…
കറുത്ത ഉപ്പിന് സാധാരണ ടേബിൾ ഉപ്പിനേക്കാൾ സോഡിയത്തിന്റെ അളവ് കുറവാണ്. ഇത് ഏറെ പ്രയോജനകരമാണ്. കറുത്ത ഉപ്പ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും പോഷകസമ്പുഷ്ടമായ ഫലം നൽകുകയും ചെയ്യും. ഇത് ശരീരവണ്ണം, ദഹനക്കേട്, വയറുവേദന, ഓക്കാനം, നെഞ്ചെരിച്ചിൽ തുടങ്ങിയ സാധാരണ വയറ്റിലെ പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, സിങ്ക് തുടങ്ങിയ ധാതുക്കളാൽ സമ്പന്നമായതിനാൽ കറുത്ത ഉപ്പ് മലബന്ധം ഒഴിവാക്കാൻ സഹായിക്കും. ആരോഗ്യ ഗുണങ്ങളോടൊപ്പം നല്ല രുചിയും ഇവ സമ്മാനിക്കുന്നു. സ്മോക്കി ഫ്ലേവർ നൽകുന്നതിനാൽ പലരുടെയും പ്രിയപ്പെട്ടതാണ് കറുത്ത ഉപ്പ്.















