ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായി വേർപിരിഞ്ഞെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് ഹാർദിക് തന്നെ പോസ്റ്റ് പങ്കുവച്ച് വേർപിരിയൽ സ്ഥിരീകരിച്ചത്. വിവാഹം കഴിഞ്ഞ് നാലുവർഷത്തിന് ശേഷമാണ് ഉഭയകക്ഷി സമ്മതത്തോടെ വേർപിരിഞ്ഞതെന്ന് ഹാർദിക് വ്യക്തമാക്കി.
2020 ഓഗസ്റ്റിൽ വിവാഹിതരായ അവർക്ക് മൂന്ന് വയസുള്ള അഗസ്ത്യ എന്ന മകനുണ്ട്. ഏറെ പരിശ്രമങ്ങൾക്ക് ശേഷമാണ് ഞങ്ങൾ ഈ തീരുമാനത്തിലെത്തിയതെന്നും ഹാർദിക് വ്യക്തമാക്കുന്നു. നടാഷയും ഇൻസ്റ്റഗ്രാമിൽ വേർപിരിയൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
അഗസ്ത്യയുടെ മാതാപിതാക്കളായി തുടരുമെന്നും ക്രിക്കറ്ററും നടിയും വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനമാണ് തുടർന്നുള്ള ഞങ്ങളുടെ ജീവിതത്തിന് നല്ലതെന്ന് വിശ്വസിക്കുന്നു. ഏറെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു എടുത്തതെന്നും ഹാർദിക്ക് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടാഷ ജന്മനാടായ സെർബിയയിലേക്ക് മകനൊപ്പം പോയിരുന്നു. ഏറെ നാളായി ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞതെന്നാണ് സൂചന.