ന്യൂഡൽഹി: മൈക്രോസോഫ്റ്റിന്റെ സാങ്കേതിക തകരാർ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനെ (NIC ) ബാധിച്ചില്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം മൈക്രോസോഫ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു.
MEITY is in touch with Microsoft and its associates regarding the global outage.
The reason for this outage has been identified and updates have been released to resolve the issue.
CERT is issuing a technical advisory.
NIC network is not affected.
— Ashwini Vaishnaw (@AshwiniVaishnaw) July 19, 2024
ഇന്ത്യ ഗവൺമെന്റെ സാങ്കേതിക പങ്കാളിയാണ് നാഷണൽ ഇൻഫോർമാറ്റിക്സ് സെൻറർ (എൻഐസി. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായതോടെയാണ് ഇന്ത്യയിൽ അടക്കം ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതമായത്. ലോക വ്യാപകമായി വിമാനത്താവളങ്ങള്‍, ട്രെയിന്‍ സര്‍വീസുകള്‍, ഐടി കമ്പനികള്‍, ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഇന്ത്യയിലും വിവിധ എയര്‍പോര്‍ട്ടുകളുടെയും എയര്‍ലൈന്‍ കമ്പനികളുടെയും പ്രവര്‍ത്തനം മൈക്രോസോഫ്റ്റിന്‍റെ സാങ്കേതിക തടസം കാരണം പ്രതിസന്ധിയിലായിട്ടുണ്ട്.