ന്യൂഡൽഹി: രണ്ട് ഹൈക്കോടതികളിലെ 10 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ബോംബെ, ഡൽഹി ഹൈക്കോടതികളിലെ ജഡ്ജിമാരെയാണ് സ്ഥിരം ജഡ്ജിമാരായി നിയമിച്ചത്.
ബോംബെ ഹൈക്കോടതിയിലെ 7 അഡീഷണൽ ജഡ്ജിമാരെയും ഡൽഹി ഹൈക്കോടതിയിലെ 3 അഡീഷണൽ ജഡ്ജിമാരെയുമാണ് സ്ഥിരം ജഡ്ജിമാരാക്കി നിയമിച്ചത്. യാൻഷിവ്രാജ് ഗോപിചന്ദ് ഖോബ്രഗഡെ, മഹേന്ദ്ര വാധുമൽ ചാന്ദ്വാനി, അഭയ് സോപൻറാവു വാഗ്വാസെ, രവീന്ദ്ര മധുസൂദൻ ജോഷി, സന്തോഷ് ഗോവിന്ദറാവു ചപൽഗോങ്കർ, മിലിന്ദ് മനോഹർ സതയേ, ഡോ.ജി മനോഹർ സത്തായെ എന്നിവരാണ് ബോംബെ ഹൈക്കോടതിയിൽ നിയമിച്ചത്.
ഗിരീഷ് കത്പാലിയ, മനോജ് ജെയിൻ, ധർമേഷ് ശർമ എന്നിവരാണ് ഡൽഹി ഹൈക്കോടതിയിൽ നിയമനം നേടിയത്. ഇത് കൂടാതെ ബോംബെ ഹൈക്കോടതിയിലെ രണ്ട് അഡീഷഷണൽ ജഡ്ജിമാർക്ക് അതേ തസ്തികയിൽ പുനർനിയമനവും നൽകിയിട്ടുണ്ട്.