മകൾ ഡോക്ടറായ വിവരം പങ്കുവച്ച് നടൻ ദിലീപും ഭാര്യ കാവ്യമാധവനും. ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്. ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ദിലീപും കാവ്യമാധവനും നേരിട്ട് എത്തിയിരുന്നു. സ്വപ്നം സഫലമായെന്ന് ദിലീപ് സോഷ്യൽ മീഡിയയിൽ കുറിച്ചപ്പോൾ മീനാക്ഷിയുടെ കഠിനാദ്ധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് കാവ്യയും പോസ്റ്റിൽ പറഞ്ഞു.
“ദൈവത്തിന് നന്ദി, ഒരു സ്വപ്നം സഫലമായിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഇനി ഡോക്ടർ. അവളോട് സ്നേഹവും ബഹുമാനവും’ —–ദിലീപ് കുറിച്ചു. ‘അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാല കൃഷ്ണൻ. നീ അത് നേടി. നിന്റെ കഠിനാദ്ധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് നിന്നെ ഇവിടെ എത്തിച്ചത്.
ഞങ്ങൾ നിന്നെയോർത്ത് ഏറെ അഭിമാനമുണ്ട്”—കാവ്യയുടെ വാക്കുകൾ.സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. താരത്തിന്റെ ഡാൻസ് വീഡിയോകളും ചിത്രങ്ങളും ഏറെ ശ്രദ്ധയാകർഷിക്കാറുണ്ട്.
















