കുറ്റ്യാടി: ജലനിരപ്പുയർന്നതിനെ തുടർന്ന് കക്കയം ജലസംഭരണിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയർന്നിരുന്നു. തുടര്‍ന്ന് ഡാമില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിക്കുകയായിരുന്നു.
ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ
758.05 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് അധികജലം തുറന്നുവിടുകയാണ് ചെയ്യുന്നത്. ഘട്ടംഘട്ടമായാണ് ജലം പുറത്തേക്ക് വിടുന്നത്. ഷട്ടര്‍ ഒരു അടി വരെ ഉയര്‍ത്തി സെക്കന്റില്‍ 25 ഘനമീറ്റര്‍ എന്ന തോതിലാണ് ജലം ഒഴുക്കിവിടുക.
ഇത് മൂലം കുറ്റ്യാടി പുഴയിലെ ജലനിരപ്പ് അര അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.