ബംഗ്ലാദേശിൽ വിദ്യാർത്ഥി കലാപകാരികൾ ജയിലിന് തീയിട്ട് നൂറിലേറെ തടവുകാരെ മോചിപ്പിച്ചു .മധ്യ ബംഗ്ലാദേശിലെ നർസിംഗ്ഡി ജില്ല ജയിലിൽ നിന്ന് നൂറുകണക്കിന് തടവുകാരെ കലാപകാരികൾ വെള്ളിയാഴ്ച മോചിപ്പിച്ചെന്ന് ലോക്കൽ പൊലീസ് പറഞ്ഞു.“തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു, കലാപകാരികൾ ജയിലിന് തീയിട്ടു,” ഒരു പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
“തടവുകാരുടെ എണ്ണം എനിക്കറിയില്ല, പക്ഷേ അത് നൂറിലേറെയുണ്ടാകും,” അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനും ജയിൽ തകർത്ത വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ പരസ്യമാക്കാൻ തയാറായില്ല.ധാക്ക പൊലീസ് പൊതുയിടത്തിലെ യോഗങ്ങളടക്കമുളഅള എല്ലാ ഒത്തുചേരലുകളും നിരോധിച്ചു.
വീണ്ടുമൊരു ആക്രമണം മുന്നിൽകണ്ടാണ് തീരുമാനം. ഷെയ്ഖ് ഹസീന ഉടനെ രാജിവയ്‌ക്കണമെന്നും അതുവരെ പ്രതിഷേധം തുടരുമെന്നും കലാപാരികൾ പറഞ്ഞു. കൊലപാതകങ്ങൾക്ക് സർക്കാരാണ് കാരണക്കാരെന്നും അവർ വ്യക്തമാക്കുന്നു. ആശുപത്രികൾ നൽകുന്ന കണക്കനുസരിച്ച് ഇതുവരെ കലാപത്തിനിരയായി 64 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.















