കോഴിക്കോട്: നിപ രോഗ ലക്ഷണങ്ങളോടെ 14കാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർത്ഥിയെയാണ്
ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. സ്രവസാംപിൾ ഇന്ന് പൂനെയിലേക്ക് പരിശോധനയ്‌ക്ക് അയയ്‌ക്കും.
ഇന്നലെയാണ് ശ്വാസതടസത്തെ തുടർന്ന് കുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ നിപ രോഗ ലക്ഷണങ്ങൾ പ്രകടമായതോടെ 14കാരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പൊസിറ്റീവാണെന്ന് കണ്ടെത്തി. ഇത് സ്ഥിരീകരിക്കുന്നതിനായാണ് സാംപിൾ പൂനെയിലേക്ക് അയക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗം സ്ഥിരീകരിച്ചാൽ ആരോഗ്യമന്ത്രി വീണ ജോർജ് അടിയന്തര യോഗം വിളിച്ചു ചേർക്കും.















