ബെംഗളൂരു: നെറ്റ് സീറോ എമിഷൻ ലക്ഷ്യത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. ബെംഗളൂരുവിലെ ചിക്കബലപൂരിൽ ഹൈഡ്രജൻ ഉത്പാദനത്തിന് സഹായിക്കുന്ന ഗ്രീൻ ഹൈഡ്രജൻ ഇലക്ടോളൈസർ ജിഗാഫാക്ടറി നിർമിച്ചിരിക്കുകയാണ് അമേരിക്കൻ കമ്പനിയായ ഒഹ്മിയം. വെള്ളത്തെ ഹൈഡ്രജനും ഓക്സിജനുമായി വേർത്തിരിച്ച് ഗ്രീൻ എനർജി ഉത്പാദിപ്പിക്കാൻ പ്ലാന്റിന് സാധിക്കും. 2,000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ബെംഗളൂരുവിൽ നടത്തിയത്.
കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രി പ്രൾഹാദ് ജോഷി പ്ലാൻ്റ് രാജ്യത്തിന് സമർപ്പിച്ചു. കർണാടകയിലെ വൻകിട, ചെറുകിട വ്യവസായ മന്ത്രി എം.ബി പാട്ടീലും ചടങ്ങിൽ പങ്കെടുത്തിരുന്നു. നിലവിൽ 500 മെഗാവാട്ട് ഗ്രീൻ എനർജി ഉതാപാദിപ്പിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളതെന്നും വൈകാതെ ഇതിന്റെ ശേഷി 2,000 മെഗാവാട്ട് ആയി ഉയർത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിരവധി പേർക്ക് തൊഴിലവസരങ്ങൾ നൽകാൻ പ്ലാന്റിന് സാധിക്കും.
Inaugurated state-of-the-art, green hydrogen electrolyzer gigafactory at Ohmium’s plant in Doddaballapur, Karnataka.
Under PM Shri @narendramodi ji, we are working towards achieving Green Energy goals of the Nation. In the last 10 years, renewable energy installed capacity has… pic.twitter.com/p9YxWarXkH
— Pralhad Joshi (@JoshiPralhad) July 19, 2024
കാർബൺ ബഹിർഗമനം കുറയ്‌ക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് മുതൽക്കൂട്ടാകും ബെംഗളൂരുവിലെ പ്ലാന്റെന്ന് പാട്ടീൽ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ തടയാൻ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്‌ക്കണമെന്ന തിരിച്ചറിവാണ് ശുദ്ധ ഇന്ധനത്തിലേക്കും പുനരുപയോഗ ഇന്ധനങ്ങളുടെയും സാധ്യതകളിലേക്കും വെളിച്ചം വീശിയത്. കൽക്കരി, എണ്ണ, പ്രകൃതി വാതകം തുടങ്ങിയവയ്‌ക്ക് പകരാമാകാൻ ഹൈഡ്രജൻ എനർജിക്ക് സാധിക്കും. വളപ്രയോഗം, റിഫൈനറി, സ്റ്റീൽ ഉത്പാദനം, മെഥനോളുമായി കൂട്ടിച്ചേർത്ത് ഇന്ധനമായി ഉപയോഗിക്കാനും സാധിക്കും.