ഷമി സാനിയ മിർസയെ വിവാഹം കഴിക്കുന്നു? പ്രതികരണവുമായി ഇന്ത്യൻ പേസർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷമി സാനിയ മിർസയെ വിവാഹം കഴിക്കുന്നു? പ്രതികരണവുമായി ഇന്ത്യൻ പേസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 03:50 pm IST
Facebook
Twitter
WhatsAppTelegram

വിവാഹവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്ക് മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ടെന്നീസ് താരം സാനിയ മിർസയെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായാണ് താരം രംഗത്തെത്തിയത്. ഇരുവരും വിവാഹിതരാകാൻ പോകുന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശുഭങ്കർ മിശ്ര എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കിംവദന്തികളെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ ഷമി പൊട്ടിത്തെറിക്കുകയായിരുന്നു. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്ന് താരം ആവശ്യപ്പെട്ടു.

‘ഫോൺ തുറന്നാൽ കാണുന്നത് ഇത്തരത്തിലുള്ള വ്യാജ പോസ്റ്റുകളാണ്. തമാശയ്‌ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ ജീവിതമാണെന്ന് ഓർക്കണം. പ്രചരിപ്പിക്കുന്നതിന് മുമ്പ് അതേ കുറിച്ച് രണ്ടാമത് ചിന്തിക്കണമെന്നും ഷമി പറഞ്ഞു. വെരിഫേയ്ഡ് പേജുകളിൽ നിന്നാണ് ഇത്തരത്തിലുള്ള ചോദ്യം വരുന്നതെങ്കിൽ അതിന് താൻ മറുപടി നൽകുമെന്നും ഷമി കൂട്ടിച്ചേർത്തു. വിജയം നേടാൻ ശ്രമിക്കുക, ആളുകളെ സഹായിക്കുക, സ്വയം നവീകരിക്കുക, അപ്പോൾ നിങ്ങൾ ഒരു നല്ല വ്യക്തിയാണെന്ന് ഞാൻ വിശ്വസിക്കും’-ഷമി പറഞ്ഞു.

മുഹമ്മദ് ഷമിയും സാനിയ മിർസയും വിവാഹിതരായി എന്ന തരത്തിലുളള വ്യാജ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹവസ്ത്രത്തിൽ നിൽക്കുന്ന ചിത്രമാണ് പ്രചരിച്ചത്. സാനിയ മിർസയുമായി വേർപിരിഞ്ഞതിന് പിന്നാലെ പാക് സിനിമാതാരം സന ജാവേദിനെ ഷൊയ്ബ് മാലിക് വിവാഹം കഴിച്ചു. ഷമിയുടെയും സാനിയയുടെയും ചിത്രങ്ങൾ പ്രചരിച്ചതോടെ വിവാഹ വാർത്ത നിഷേധിച്ച് സാനിയയുടെ പിതാവ് ഇംറാൻ മിർസയും രംഗത്തുവന്നിരുന്നു.

Tags: sania mirzaMohammed ShamiMarriage Rumours
Share
Tweet
SendShare

More News from this section

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies