ബെംഗളൂരു: സിനിമാ ടിക്കറ്റിനും ഒടിടി സബ്സക്രിപ്ഷനും സെസ് ഇടാക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി. പാപ്പരായ സർക്കാർ സെസ് ഏർപ്പെടുത്തി പണം സമ്പാദിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ആർ അശോക കുറ്റപ്പെടുത്തി.
പെട്രോൾ, ഡീസൽ ഉൾപ്പെടെ എല്ലാത്തിനും സംസ്ഥാന സർക്കാർ വില വർദ്ധിപ്പിക്കുകയാണ്. സിനിമാ ടിക്കറ്റിനും ഒടിടി സബ്സക്രിപ്ഷനും കോൺഗ്രസ് സർക്കാർ നികുതി ഏർപ്പെടുത്തി. പാപ്പരായ സർക്കാർ പാവപ്പെട്ട ജനങ്ങളെ ബുദ്ധിമുട്ടിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാപ്രവർത്തകരുടെയും മറ്റു കലാകാരൻമാരുടെയും ക്ഷേമപ്രവർത്തനത്തിനുള്ള തുക കണ്ടെത്താനായാണ് 2 ശതമാനം വരെ സെസ് ഈടാക്കാൻ കാരണമെന്നാണ് കർണാടക സർക്കാരിന്റെ അവകാശവാദം. കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച കർണാടക സിനി ആന്റ് കൾച്ചറൽ ആക്ടിവിസ്റ്റ് ബില്ലിന്(2024) കീഴിലാണ് സെസ് ചുമത്തുന്നത്. സെസിലൂടെ ലഭിക്കുന്ന തുക സിനിമാപ്രവർത്തകരുടെയും കലാകാരൻമാരുടെയും ഇഎസ്എ, പിഎഫ് മുതലായ അക്കൗണ്ടുകളിലേക്ക് സർക്കാർ വിഹിതമായി നൽകുമെന്നും ഭരണകൂടം പറയുന്നു.
#WATCH | Bengaluru: On state government proposing 2 percent cess on movie tickets and OTT subscription, Karnataka Assembly LoP R Ashoka says, “The price of petrol, diesel and everything is rising. They have put a tax on movie theatres and OTT subscriptions also. This government… pic.twitter.com/MYlNOPMAo0
— ANI (@ANI) July 20, 2024
“>
കലാപ്രവർത്തകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായുള്ള തുക കണ്ടെത്താനും സാമൂഹ്യസുരക്ഷ ഉറപ്പാക്കാനും 7 അംഗ ബോർഡ് രൂപീകരിക്കും. ബെംഗളൂരുവിൽ സിനിമാ-സാംസ്‌കാരിക കലാകാരന്മാരുടെ ക്ഷേമനിധി ബോർഡ് സ്ഥാപിക്കുമെന്നും ബില്ലിൽ പറയുന്നു.















