ലക്നൗ ; ഹിന്ദുവാണെന്ന വ്യാജേന യുവതിയെ പ്രണയത്തിൽ കുടുക്കി മതം മാറ്റാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ അലിഗഢിലാണ് സംഭവം. മച്‌ലി വാലി ഗലി സ്വദേശി ആഖിബാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയയിലൂടെ ആകാശ് എന്ന പേരിലാണ് ആഖിഖ് യുവതിയുമായി അടുപ്പം സ്ഥാപിച്ചത് .
രണ്ട് വർഷത്തിലേറെയായി യുവതിയുമായി അടുപ്പത്തിലായിരുന്നു ആഖിബ് . ഇരുവരും ഒരുമിച്ച് ജീവിക്കുകയും ചെയ്തിരുന്നു . എന്നാൽ അടുത്തിടെ ആഖിബ് തന്നെ ചതിക്കുകയായിരുന്നുവെന്ന് യുവതി മനസിലാക്കി . സ്വന്തം വ്യക്തിത്വം ആഖിബ് മറച്ചു വച്ചാണ് താനുമായി ആഖിബ് കഴിയുന്നതെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം ചോദ്യം ചെയ്തതോടെ ആഖിബ് യുവതിയെ ഭീഷണിപ്പെടുത്തി .
പ്രതിഷേധത്തെ തുടർന്ന് ലഹരി മരുന്നുകൾ നൽകി , തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു. പൊലീസിൽ പരാതിപ്പെട്ടാൽ കുടുംബത്തോടെ കൊന്നു കളയുമെന്നും , ഒരുമിച്ച് ജീവിച്ചതിനാൽ ഇനി വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം .
എന്നാൽ മതം മാറാൻ തയ്യാറാകാതെ , ഭീഷണികൾ വക വയ്‌ക്കാതെ യുവതി ആഖിബിനെ കുടുക്കാൻ പ്രദേശത്തെ ഹിന്ദുസംഘടനകളുടെ സഹായം തേടുകയായിരുന്നു . വിവരമറിഞ്ഞ് യുവതിയെ സഹായിക്കാൻ മുൻ മേയർ ശകുന്തള ഭാരതിയുമെത്തി . ഇവരുടെ സഹായത്തോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി ആഖിബിനെതിരെ പരാതി നൽകി . തുടർന്ന് നിർബന്ധിത മതപരിവർത്തനമുൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി പൊലീസ് ആഖിബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു .