കഴിഞ്ഞ ഏതാനും നാളുകളായി ആഹാരം കഴിക്കാതെ വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചിരുന്നതെന്ന് അവതാരക രഞ്ജിനി ഹരിദാസ് അറിയിച്ചിരുന്നു. 21 ദിവസത്തെ വാട്ടർ ഫാസ്റ്റിംഗ് പരീക്ഷിക്കുകായിരുന്നു താരം. എന്നാൽ 15 ദിവസം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം രഞ്ജിനി ഫാസ്റ്റിംഗ് അവസാനിപ്പിച്ചു. ശേഷം തേങ്ങാക്കൊത്താണ് ആദ്യമായി കഴിച്ചതെന്ന് രഞ്ജിനി പറയുന്നു. ഇതിന്റെ വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
രണ്ടാഴ്ച ഭക്ഷണം കഴിക്കാതിരുന്നതിന് ശേഷം വായിലേക്ക് ആഹാരമെത്തുമ്പോഴുള്ള അനുഭവം വേറിട്ടതാണെന്ന് രഞ്ജിനി പറയുന്നു. അവർ നേരത്തെ പങ്കുവച്ച വീഡിയോയിൽ വാട്ടർ ഫാസ്റ്റിംഗിന്റെ ഗുണങ്ങൾ വ്യക്തമാക്കിയിരുന്നു. എന്തിനാണ് വാട്ടർ ഫാസ്റ്റിംഗ് ചെയ്യുന്നതെന്നും എന്തുകൊണ്ട് ഇതിന് ഇറങ്ങിപ്പുറപ്പെട്ടുവെന്നും രഞ്ജിനി പ്രേക്ഷകരോട് പങ്കുവച്ചു. ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താൻ വാട്ടർ ഫാസ്റ്റിംഗിന് സാധിക്കും. നിരവധി രോഗങ്ങളിൽ നിന്ന് മുക്തി നേടാനും ഇത് സഹായിക്കുന്നുവെന്നാണ് രഞ്ജിനി പറയുന്നത്. പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ എത്തിയാണ് രഞ്ജിനി വാട്ടർ ഫാസ്റ്റിംഗ് ചെയ്തത്. ഡോക്ടറുടെ പരിചരണം ഒപ്പമുണ്ടായിരുന്നു.
കേരളത്തിൽ താരതമ്യേന ജനപ്രീതി നേടിയിട്ടില്ലാത്ത, എന്നാൽ ആഗോളതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് വാട്ടർ ഫാസ്റ്റിംഗ്. നിരവധി പഠനങ്ങൾ ഇതുസംബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്.















