1995ലാണ് സ്ഫടികം സിനിമ തീയറ്ററിലെത്തിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമയിലെ പല രംഗങ്ങളും ഇന്നും മലയാളികൾക്ക് ഹൃദയത്തിലുണ്ട്. ചാക്കോ മാഷും അപ്പന്റെ കൈവെട്ടിയ തോമസ് ചാക്കോയും ഉപ്പുകല്ലിൽ നിന്നു കരഞ്ഞ കൂട്ടുകാരന് കുടിക്കാൻ വെള്ളം കൊടുത്ത തുളസിയുമെല്ലാം എന്നും പ്രിയപ്പെട്ടവരാണ്. ഇതിൽ തുളസിയുടെ ബാല്യകാലം അവതരിപ്പിച്ചത് തിരുവനന്തപുരം സ്വദേശി ആര്യയാണ്. തിളങ്ങി നിൽക്കുന്നതിനിടെയാണ് ആര്യ സിനിമാരംഗം വിട്ടത്.
25 വർഷത്തിനിപ്പുറം എന്തുകൊണ്ടാണ് സിനിമയിൽ നിന്ന് ഇടവേളയെടുത്തതെന്ന് വെളിപ്പെടുത്തുകയാണ് ആര്യ. സ്ഫടികത്തിനു ശേഷം ധാരാളം സിനിമാ ഓഫറുകളൊക്കെ വന്നിരുന്നു. പ്രീഡിഗ്രിയി പഠിക്കുന്ന സമയമായിരുന്നു അത്. അന്നെന്തോ പഠിക്കണമെന്ന് തോന്നി. അങ്ങനെയാണ് അഭിനയമൊക്കെ വിട്ട് എംബിബിഎസിനു ജോയിൻ ചെയ്തത്. പ്രീഡിഗ്രി മുതൽ എംബിബിഎസ് കഴിഞ്ഞ് പിജി ആകുന്നതു വരെ 15 വർഷത്തോളം ടിവിയിൽ ആങ്കറിങ് ചെയ്തിരുന്നു. പിന്നെ പതുക്കെ ചാനലിൽ നിന്നും മാറി. കുറച്ചുകാലം ഷോകളും ഗവൺമെന്റിന്റെ പരിപാടികളൊക്കെ ആങ്കറിങ് ചെയ്യുമായിരുന്നും, ഇപ്പോൾ അതും ചെയ്യുന്നില്ല, ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആര്യയുടെ പറഞ്ഞു..
തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളജിലെ നേത്രവിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഭർത്താവ് അരുണും ഡോക്ടറാണ്. അഭിരാമും അനുരാധയുമാണ് മക്കൾ. ജോലിക്ക് ബുദ്ധിമുട്ടി വരാതെ ഇനിയും സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ആര്യ പറഞ്ഞു.















