ഹൈദരബാദ്: ഹൈദരാബാദ് ഭാഗ്യനഗർ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു. ഹൈദരാബാദിലെ എല്ലാ ബാലഗോകുലത്തിന്റെയും യൂണിറ്റുകൾ ചേർന്നാണ് ഗുരുപൂർണ്ണിമ ആഘോഷിച്ചത്.
സാമൂഹ്യ പ്രവർത്തകനായ മല്ലികാർജുൻ റാവു, മുഖ്യപ്രഭാഷണം നടത്തി. ഭാഗ്യനഗർ ശ്രീ അയ്യപ്പ ക്ഷേത്ര സെക്രട്ടറി എസ്.രാമചന്ദ്രൻ, സാമൂഹ്യ പ്രവർത്തകൻ സതീശൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ബാലഗോകുലം പ്രസിഡന്റ് മാധവൻ നമ്പൂതിരി സ്വാഗതം ആശംസിച്ചു. സജീവ് കുമാർ, ഹരി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.