ന്യൂഡൽഹി: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് 4,500 ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ശ്രമങ്ങൾ തുടരുന്നതായും സുരക്ഷാ ക്രമീകരണങ്ങളും പുരോഗമിക്കുന്നതായി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുറമേ നേപ്പാളിൽ നിന്നുള്ള 500 വിദ്യാർത്ഥികളും ഭൂട്ടാനിൽ നിന്ന് 38 പേരും മാലദ്വീപിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയും ഇന്ത്യയിലെത്തിയവരിൽ ഉൾപ്പെടുന്നു. കര, വ്യോമമാർഗം വിദ്യാർത്ഥികൾക്ക് മാതൃരാജ്യത്തേക്ക് മടങ്ങാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Update on return of Indian Nationals in Bangladesh (July 21, 2024):https://t.co/xH7pgQ2NU0 pic.twitter.com/awOXrUnJT8
— Randhir Jaiswal (@MEAIndia) July 21, 2024
ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും, ചിത്തഗോംഗ്, രാജ്ഷാഹി, സൈൽഹെറ്റ്, ഖുൽന എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളും സംയുക്തമായാണ് ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവ് ഏകോപിപ്പിക്കുന്നത്.
ഇതുവരെ 133 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇതിലും കൂടുതലാകുമെന്ന് ബംഗ്ലാദേശി നിരീക്ഷകൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 72 മണിക്കൂറായി ഇൻ്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വിവരങ്ങളൊന്നും തന്നെ പുറത്തുവരുന്നില്ലെന്നും എന്താണ് സലംഭവിക്കുന്നതെന്ന് ദുരൂഹമായി തുടരുകയാണ്.
അടിയന്തര സഹായത്തിനായി ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനെയും രാജ്യത്തെ അസിസ്റ്റൻ്റ് ഹൈക്കമീഷനുകളെയും ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യൻ ഹൈക്കമ്മീഷൻ, ധാക്ക:- +880-1937400591
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, ചിറ്റഗോംഗ്:- +880-1814654797 / +880-1814654799
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, രാജ്ഷാഹി:- +880-1788148696
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, സിൽഹെറ്റ്:- +880-1313076411 / +880-1313076417
അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, ഖുൽന:- +880-1812817799