തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ വിഷുമുതല്‍ ആരംഭിച്ച ശ്രീ വിഷ്ണുസഹസ്രനാമ ജപയജ്ഞത്തിന്റെ ഒന്നാംഘട്ടസമര്‍പ്പണം ആഗസ്റ്റ് 18 ന് ഞായറാഴ്ച രാവിലെ 8.30 ന് ക്ഷേത്രത്തില്‍ നടക്കും.
രണ്ടായിരത്തോളം പേര്‍ ആറ് ആവര്‍ത്തി വിഷ്ണുസഹസ്രനാമസ്തോത്രം ജപിക്കും.ഇങ്ങനെ പന്ത്രണ്ടായിരം സഹസ്രനാമസ്തോത്രജപത്തിലൂടെ ഒരു കോടി ഇരുപതുലക്ഷം നാമങ്ങളാണ് ജപിക്കപ്പെടുന്നത്. തുടർന്ന് വടക്കേ നടയിൽ സമ്മേളനവും ഉണ്ടാകും.
മര്‍പ്പണത്തിന്‍റെ വിളംബര പത്ര പ്രകാശനം ജപത്തിന്‍റെ നൂറാം ദിവസമായ ഇന്ന് 22.07.2024 രാവിലെ 8 മണിക്ക് നടക്കും.ക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍ ആദരണീയ ക്ഷേത്രംതന്ത്രിവര്യന്‍ നെടുമ്പള്ളി തരണനല്ലൂര്‍ സതീശന്‍നമ്പൂതിരിപ്പാടിന്‍റെ സാന്നിധ്യത്തില്‍ ആദരണീയ പൂയം തിരുനാള്‍ ഗൗരിപാര്‍വ്വതി ബായി തമ്പുരാട്ടി സമര്‍പ്പണത്തിന്‍റെ വിളംബര പത്രം ശ്രീമതി പ്രീതി നടേശന് നല്കി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കും.
ജപത്തിലേക്കായുള്ള പുസ്തകങ്ങളുടെ സമര്‍പ്പണവും ഉണ്ടാകും. ചടങ്ങില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍, ഭരണസമിതി അംഗങ്ങള്‍,
ശ്രീപദ്മനാഭ ഭക്തമണ്ഡലി പ്രവര്‍ത്തകര്‍ പങ്കെടുക്കും.തുടര്‍ന്നുള്ള 8.30 ലെ ജപത്തില്‍ സമാദരണീയരായ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീ ബായി തമ്പുരാട്ടിയുംപൂയം തിരുനാള്‍ ഗൗരിപാര്‍വ്വതി ബായി തമ്പുരാട്ടിയും പങ്കെടുക്കും.
വിളംബര ചടങ്ങിലേക്ക് എത്തുന്ന എല്ലാ ഭക്തജനങ്ങളും 7.45 നു മുന്‍പേ കിഴക്കേനടയില്‍ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. ജപത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ദര്‍ശനത്തിനും പ്രസാദത്തിനും പായസത്തിനും ഉള്ള വ്യവസ്ഥ ഉണ്ട്.