സീരീയൽ രംഗത്ത് നിന്ന് ബിഗ് ബോസ് സീസൺ 3 ൽ മത്സരാർത്ഥി ആയി എത്തിയ ആളാണ് നടി അപ്സര രത്നാകരൻ. നിരവധി സീരിയലുകളിൽ വില്ലത്തിയായായി എത്തിയ അപ്സര യഥാർത്ഥ ജീവിതത്തിൽ പോലീസ് ആകാൻ തയ്യാറെടുക്കുകയാണ്. സ്കൂളിൽ മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോയിൻ ചെയ്യാൻ പോകുന്ന കാര്യം നടി പറഞ്ഞത്.
” എന്റെ അച്ഛൻ പോലീസ് ഓഫീസർ ആയിരുന്നു. അച്ഛൻ മരിച്ചിട്ട് 11 വർഷമായി. സർവീസിൽ ഇരിക്കേയാണ് അച്ഛൻ പോയത്. ഇപ്പോൾ ആ ജോലി എനിക്കാണ്. എനിക്ക് ആ ജോലിക്ക് പോകാൻ മടിയാണ്. സർക്കാർ ജോലി കിട്ടിയാൽ ലൈഫ് സെക്യൂർ ആകുമെന്ന് ഹസ്ബന്റും കുടുംബവും പറയുന്നു. ജോലിക്കുള്ള ഗവൺമെന്റ് ഓർഡർ ആയി. ഉടനെ ജോയിൻ ചെയ്യേണ്ടി വരും. പോലീസിന്റെ ഓഫീസിലായിരിക്കും നിയമനം”, അപ്സര പറഞ്ഞു.
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് എൻസിസിയിൽ ഉണ്ടായിരുന്നു. ആർമിയിൽ ചേരാനും ആഗ്രഹമുണ്ടായിരുന്നു. അഭിനയത്തിൽ എത്തിയതോടെ അതിനോടുള്ള പഴയ ഇഷ്ടം കുറഞ്ഞു. എത്രത്തോളം നന്നായി ആ ജോലി ചെയ്യാൻ സാധിക്കുമെന്ന് അറിയില്ലെന്നും അപ്സര കൂട്ടിച്ചേർത്തു.
തിരുവനന്തപുരം സ്വദേശിയാണ് അപ്സര. അപ്സര എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അപകടത്തെ തുടർന്നു ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചത്.















