ആടിനെ ജീവനോടെ വിഴുങ്ങിയ 12 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു. ഐഎഫ്എസ് ഓഫീസർ സുശാന്ത് നന്ദ എക്സിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒഡീഷയിലെ ബെർഹാംപൂരിലാണ് സംഭവം. ആടിനെ വിഴുങ്ങി വയറ് വീർത്ത നീലയിലായിരുന്നു പെരുമ്പാമ്പ്.
വനം വകുപ്പ് അധികൃതരാണ് പാമ്പിനെ കാട്ടിലേക്ക് തുറന്നുവിട്ടത്. ഇതിനെ രണ്ടുപേർ ചേർന്ന് വലിയൊരു തുണിയിൽ എടുത്തുകൊണ്ടുപോകുന്ന വീഡിയോയാണ് ഉദ്യോഗസ്ഥൻ പങ്കുവച്ചത്. ആൾക്കാർ താമസിക്കുന്ന പ്രദേശത്തിന് സമീപത്ത് നിന്നാണ് ഇതിനെ പിടികൂടിയത്. കുറ്റിക്കാട്ടിൽ ഇഴഞ്ഞു നീക്കാൻ ബുദ്ധിമുട്ടി കിടക്കുകയായിരുന്നു പാമ്പ്. ഇതിന്റെ വീഡിയോയും എക്സിൽ പ്രചരിക്കുന്നുണ്ട്.
ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥൻ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനിടെ നിരവധി പേർ വീഡിയോ കണ്ടു.മഴക്കാലമായതോടെയാണ് പെരുമ്പാമ്പുകൾ നാട്ടിലേക്കിറങ്ങുന്നതെന്നാണ് വനം വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.
A huge python of more than 12 feet was rescued from the villa after it had swallowed a goat and was safely released in Forests of Khalikote Range, Berhampur Division.
Sincere appreciation for the team Berhampur 👏🏽 pic.twitter.com/Po2RwVqYP3— Susanta Nanda (@susantananda3) July 22, 2024















