വഡോദര: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഗുജറാത്തിലെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ സന്ദർശിച്ച് ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചക്കും പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെയും. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ഇരുവർക്കും വഡോദര വിമാനത്താവളത്തിൽ വച്ച് ഗുജറാത്ത് ആചാരപ്രകാരമുള്ള ഊഷ്മള സ്വീകരണമാണ് മന്ത്രി ജഗദിഷ് വിശ്വകർമയുടെ നേതൃത്വത്തിൽ നൽകിയത്.
തുടർന്ന് ഗുജറാത്തിലെ ഏകതാനഗറിലെത്തിയ ഇരുവരെയും മന്ത്രി ജഗദീഷ്ഭായ് വിശ്വകർമ, മേയർ പിങ്കിബെൻ സോണി, ഭൂട്ടാനിലെ ഇന്ത്യൻ അംബാസഡർ സുധാകർ ദലേല, വിദേശകാര്യ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി അനുരാഗ് ശ്രീവാസ്തവ, വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് പ്രോട്ടോക്കോൾ ഓഫീസർ നീരജ് കുമാർ ഝാ, ജില്ലാ കലക്ടർ ബിജൽ ഷാ , സിറ്റി പോലീസ് കമ്മീഷണർ നരസിംഹ കോമർ, ചാൻസറി ഹെഡ് സഞ്ജയ് തിൻലെ, ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ജ്വാലന്ത് ത്രിവേദി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു.
અતિથિ દેવો ભવ:
ગુજરાતના પ્રવાસે પધારેલા ભૂતાનના રાજા શ્રી જીગ્મે ખેસર નામગ્યેલ વાંગચૂક તથા પ્રધાનમંત્રી શ્રી શેરિંગ તોબગેનું વડોદરા એરપોર્ટ ખાતે પ્રોટોકોલ રાજ્ય મંત્રી શ્રી જગદીશભાઈ વિશ્વકર્મા તેમજ અન્ય મહાનુભાવો દ્વારા ગુજરાતની આગવી પરંપરા મુજબ ઉષ્માભર્યું સ્વાગત…#Vadodara pic.twitter.com/65aLGtEwFj
— Gujarat Information (@InfoGujarat) July 22, 2024
കഴിഞ്ഞ ജൂലൈ 20 ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും ഭൂട്ടാൻ വിദേശകാര്യ സെക്രട്ടറി ഓം പെമ ചോഡനും ഭൂട്ടാന്റെ 13-ാം പഞ്ചവത്സര പദ്ധതി കാലയളവിലെ വികസന പദ്ധതികളെ അവലോകനം ചെയ്തിരുന്നു. അതിനു പുറമെ 12-ാം പഞ്ചവത്സര പദ്ധതിക്ക് കീഴിൽ കണക്ടിവിറ്റി, ഇൻഫ്രാസ്ട്രക്ചർ, സാംസ്കാരിക പൈതൃകം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, കായികം, വൈദഗ്ധ്യം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ നടപ്പാക്കിയ നിരവധി വികസന പദ്ധതികളിൽ ഇരുവിഭാഗവും സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇരുവരും ചേർന്ന് പിന്നീട് ഭൂട്ടാനിലെ 19 സ്‌കൂളുകൾ ഉദ്‌ഘാടനം ചെയ്തിരുന്നു.