സനിമാ ലോകത്തെ വിവാഹവും വേർപിരിയലുകളും എന്നും ആളുകൾക്ക് സുപരിചിതമാണ്. എന്നാൽ ചില താരങ്ങളുടെ വിവാഹ മോചനം ഞെട്ടലോടെയാണ് നാം കേൾക്കുക. അത്തരത്തിൽ വേർപിരിഞ്ഞ ദമ്പതികളാണ് ആമീർ ഖാനും ഭാര്യ കിരൺ റാവുവും. എന്നാൽ 15 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ചതിന് ശേഷം താൻ വളരെയധികം സന്തോഷവതിയാണെന്നാണ് കിരൺ പറയുന്നത്.
” ഡിവോഴ്‌സ് എന്ന തീരുമാനത്തിലെത്തിയത് എളുപ്പത്തിലായിരുന്നില്ല. എന്നാൽ വേർപിരിഞ്ഞതിന് ശേഷവും ഞാൻ വളരെയധികം സന്തോഷവതിയാണ്. വേർപിരിയുകയെന്നത് ഞങ്ങൾ പരസ്പരമെടുത്ത തീരുമാനമായിരുന്നു. വ്യത്യസ്തരായി ഇരിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. വിവാഹത്തിന് മുമ്പുള്ള സിംഗിൾ ജീവിതം എങ്ങനെയാണോ ഞാൻ ആസ്വദിച്ചിരുന്നത് അതുപോലെ തന്നെ വിവാഹമോചനത്തിന് ശേഷമുള്ള ജീവിതവും ഞാൻ ആസ്വദിക്കുന്നു”.- കിരൺ റാവു പറഞ്ഞു.
ഭർത്താവുമായി വേർപിരിഞ്ഞാൽ ഒറ്റപ്പെട്ട് പോകുമോയെന്ന് പലരും ഭയന്നിരുന്നു. എന്നാൽ ഇന്ന് എനിക്ക് എന്റെ മകൻ ആസാദ് കൂട്ടിനുണ്ട്. വിവാഹമോചനത്തിന് ശേഷവും തന്റെ കുടുംബവും ആമീറിന്റെ കുടുംബവും തന്നെ പിന്തുണച്ചുവെന്നും കിരൺ റാവു പറഞ്ഞു.
സുഹൃത്തുക്കളായി ഇരിക്കാനായിരുന്നു ഞങ്ങൾ ഏറെ ഇഷ്ടപ്പെട്ടത്. അതിനാൽ ഒരു പേപ്പറിലൂടെ ഞങ്ങളുടെ ബന്ധം പറയാൻ ആഗ്രഹിച്ചിരുന്നില്ല. ഭാര്യ, ഭർതൃ ബന്ധം അവസാനിപ്പിച്ച് സുഹൃത്തുക്കളായി ഇരിക്കാൻ ആഗ്രഹിച്ചതും അതുകൊണ്ട് തന്നെയാണെന്ന് കിരൺ റാവു വ്യക്തമാക്കി.















