ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ നാഴികക്കല്ല് തീർത്ത് ബജാജ് ചേതക്. ഇന്ത്യയിൽ 2 ലക്ഷം യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറാണ് വിറ്റു പോയിരിക്കുന്നത് . മാത്രമല്ല, 2024 ജൂണിൽ മാത്രം 16,691 ചേതക് സ്കൂട്ടറുകൾ വിറ്റഴിഞ്ഞു. ഇത് വാഹനത്തിന്റെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ്.
ആദ്യത്തെ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റുപോകാൻ നാലുവർഷം എടുത്തിരുന്നു. എന്നാൽ അടുത്ത ഒരു ലക്ഷം സ്കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ വിറ്റുപോകാൻ വെറും എട്ടു മാസം മാത്രമേ എടുത്തുള്ളൂ. ലോകമെമ്പാടും രണ്ട് മാസം മുമ്പാണ് ചേതക് പുറത്തിറക്കിയത്. കൊറോണ പ്രതിസന്ധി മൂലം വാഹന വ്യവസായം സ്തംഭിച്ചതാണ് ഇത്രയും താമസിക്കാൻ കാരണം.
ആദ്യ 15 മാസത്തെ വിൽപ്പന വെറും 1,587 യൂണിറ്റായിരുന്നു. അവിടെ നിന്നുമാണ് വമ്പൻ തിരിച്ചുവരവ് ബജാജ് ചേതക് നടത്തിയിരിക്കുന്നത്. ബേസ് 2901 (95,998 രൂപ), മിഡ്-ടയർ അർബേൻ (1.23 ലക്ഷം രൂപ), പുതുക്കിയ റേഞ്ച് ടോപ്പിംഗ് പ്രീമിയം വേരിയൻറ് (1.47 ലക്ഷം രൂപ) എന്നീ രണ്ട് പുതിയ വേരിയൻ്റുകൾ അവതരിപ്പിച്ചുകൊണ്ട് ബജാജ് ഓട്ടോ ചേതക് ലൈൻ-അപ്പ് സ്റ്റെം മാറ്റിമറിച്ചു.















