പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാട് (31) മരിച്ച നിലയിൽ. തിങ്കളാഴ്ച രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിന എടേരം സ്വദേശി സാദിഖിന്റെ ഭാര്യയാണ്.
ഞായറാഴ്ച വൈകിട്ട് വരെ പാർട്ടി പരിപാടികളിൽ സജീവമായ ഷാഹിനയെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടത്. മണ്ണത്തെ വാടക വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെയായിട്ടും മുറിക്ക് പുറത്ത് കാണാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.