വൻ പ്രതീക്ഷയോടെ പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രമായിരുന്നു ‘സർഫിറ’. എന്നാൽ, പ്രതീക്ഷകളൊക്കെയും മങ്ങലേൽപ്പിക്കുന്ന തരത്തിലെ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും സിനിമക്ക് ലഭിച്ചിരിക്കുന്നത്. തന്റെ ഹൃദയം തകരുന്നുവെന്നാണ് നിർമ്മാതാവ് മഹാവീർ ജെയ്‌ന്റെ പ്രതികരണം.
നല്ല സിനിമകൾക്ക് അർഹമായൊരു വിജയം ലഭിക്കുമെന്നായിരുന്നു ധാരണ. പക്ഷേ, സര്‍ഫിറ ബോക്‌സ് ഓഫിസില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാത്തത് കാണുമ്പോൾ ഹൃദയം തകരുകയാണ്. ഇതുവരെ സിനിമ കണ്ട എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ചിത്രത്തിലേതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സര്‍ഫിറ വിജയം അർഹിക്കുന്ന ചിത്രമായിരുന്നെന്നാണ് മഹാവീര്‍ ജെയ്ന്‍ പറഞ്ഞത്.
അഞ്ചോളം ദേശീയ അവാര്‍ഡുകള്‍ നേടിയ തമിഴ് ചിത്രം ‘സൂരരൈ പോട്രു’വിന്റെ ഹിന്ദി റീമേക്കാണ് സര്‍ഫിറ. ഹിന്ദിയിലും സുധ കൊങ്കര തന്നെയാണ് സംവിധാനം ചെയ്തത്. ഓപ്പണിംഗ് ദിനത്തിൽ ചിത്രത്തിന് 2 കോടി രൂപ മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായത്. 80 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.