കൊച്ചി: ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്ത് മഞ്ജുവാര്യരും മകൾ മീനാക്ഷിയും. കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുവരും പരസ്പരം ഫോളോ ചെയ്തത്. അമ്മയും മകളും പിണക്കത്തിലാണെന്ന ചർച്ചകൾക്ക് ഇനിയും അടിസ്ഥാനമില്ലെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. ഇൻസ്റ്റയിൽ മഞ്ജുവിനും മീനാക്ഷിക്കും ആരാധകരും ഏറെയാണ്.
കഴിഞ്ഞ ദിവസമാണ് മീനാക്ഷി എംബിബിഎസ് പൂർത്തിയാക്കിയത്. പിതാവും നടനുമായ ദിലീപ് ആണ് ഈ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. മകൾക്കൊപ്പമുളളമുളള ചിത്രവും ദിലീപ് പങ്കുവെച്ചിരുന്നു. ചടങ്ങിൽ കാവ്യയും ദിലീപും പങ്കെടുത്ത ചിത്രങ്ങളും മീനാക്ഷി പങ്കുവച്ചിരുന്നു.
വിവാഹ മോചനത്തിന് ശേഷം മകളുടെ സംരക്ഷണാവകാശം ദിലീപിനായിരുന്നു ലഭിച്ചത്. അമ്മയുമായി ബന്ധം നിലനിർത്തുന്നില്ല എന്ന തരത്തിൽ മീനാക്ഷിക്ക് ഇടയ്‌ക്ക് സൈബർ ആക്രമണം നേരിടാറുണ്ട്. പതിനേഴ് വർഷത്തിന് ശേഷമാണ് ദിലീപും മഞ്ജുവും വേർപിരിഞ്ഞത്.















