മറ്റ് സംസ്ഥാനങ്ങൾ കൃത്യമായ പദ്ധതികൾ നൽകി; കേരളം നൽകിയത് കുറച്ച് കണക്കുകൾ മാത്രം; ബജറ്റിൽ അവഗണിച്ചെന്ന ആരോപണത്തിന് മറുപടിയുമായി വി മുരളീധരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മറ്റ് സംസ്ഥാനങ്ങൾ കൃത്യമായ പദ്ധതികൾ നൽകി; കേരളം നൽകിയത് കുറച്ച് കണക്കുകൾ മാത്രം; ബജറ്റിൽ അവഗണിച്ചെന്ന ആരോപണത്തിന് മറുപടിയുമായി വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 04:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് മുൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ബജറ്റിലെ ഏറ്റവും വലിയ ഊന്നൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും നൈപുണ്യ വികസനത്തിനും വിദ്യാഭ്യാസത്തിനുമാണ്. തൊഴിലവസരങ്ങൾ അന്വേഷിച്ച് യുവാക്കൾ കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്ന സാഹചര്യമാണുളളത്. ആ സാഹചര്യം ഇല്ലാതാക്കാൻ ബജറ്റിലെ പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.

ബജറ്റിൽ കേരളത്തെ അവഗണിച്ചെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണത്തിനും വി മുരളീധരൻ മറുപടി നൽകി. ബജറ്റിന് മുൻപായി മറ്റ് സംസ്ഥാനങ്ങൾ കൃത്യമായ പദ്ധതികളുമായിട്ടാണ് കേന്ദ്ര ധനമന്ത്രിയെ സമീപിക്കുന്നത്. എന്നാൽ കേരളം കുറച്ച് കണക്കുകൾ മാത്രമാണ് നൽകിയത്. പരിധി വെട്ടിക്കുറച്ചു എന്ന സുപ്രീംകോടതി തള്ളിയ വാദം വീണ്ടും ധനമന്ത്രിയുടെ മുൻപിലും അവതരിപ്പിക്കുകായായിരുന്നു. തലസ്ഥാന നഗരിയായി അമരാവതിയെ മാറ്റാനുളള പ്രത്യേക പദ്ധതിയാണ് ആന്ധ്ര ആവശ്യപ്പെട്ടതെന്ന് വി മുരളീധരൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

കേരളം സമർപ്പിച്ച 24,000 കോടിയുടെ പദ്ധതികളിൽ പ്രത്യേക പദ്ധതിയായി എടുത്ത് കാണിച്ചിട്ടുള്ളത് വിഴിഞ്ഞം പദ്ധതിയാണ്. പിന്നെയുളളത് ജനങ്ങളിൽ നിന്ന് വ്യാപക എതിർപ്പുയർന്ന സിൽവർ ലൈൻ ആണെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.

എയിംസ് ബജറ്റിൽ പ്രഖ്യാപിച്ചില്ലെന്നതുകൊണ്ട് കേന്ദ്രം നിഷേധാത്മക നിലപാട് എടുത്തു എന്ന് പറയുന്നതിൽ അർത്ഥമില്ല. എയിംസിന് വേണ്ടി കൃത്യമായ മാനദണ്ഡം പാലിച്ചുകൊണ്ടുളള പ്രൊപ്പോസൽ സംസ്ഥാനം കൊടുത്തോ എന്ന് പരിശോധിക്കണം. നാല് സ്ഥലങ്ങൾ കണ്ടുവെച്ചുവെന്നാണ് പറഞ്ഞത്. ദുരന്ത നിവാരണ ഫണ്ട് കേരളത്തിന് അനുവദിച്ചിട്ടുണ്ട്. കേരളത്തിന് അനുവദിച്ച പണം പോലും ചെലവഴിക്കാത്ത സാഹചര്യമാണ് മുൻവർഷങ്ങളിൽ ഉണ്ടായതെന്നും വി മുരളീധരൻ പറഞ്ഞു.

സംസ്ഥാനങ്ങൾക്കുളള പലിശരഹിത വായ്പാ പദ്ധതി നീട്ടാൻ തീരുമാനമെടുത്തത് കേരളത്തിന് പ്രയോജനപ്പെടുത്താം. ഒന്നര ലക്ഷം കോടി രൂപ പലിശ രഹിത വായ്പ സംസ്ഥാനങ്ങൾക്ക് നൽകാനായി നീക്കിവെച്ചിട്ടുണ്ട്. കേരളം കിഫ്ബിയിൽ കൊടുക്കുന്ന പലിശയ്‌ക്ക് പകരം നിലവിലെ സാഹചര്യത്തിൽ മാറ്റമുണ്ടാക്കി അൻപത് വർഷക്കാലത്തെ പലിശ രഹിത വായ്പ പ്രയോജനപ്പെടുത്താനാകും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആ തുക പ്രയോജനപ്പെടുത്തണം. രാജ്യത്തിന് അകത്തുളള പൊതുവിപണിയിൽ നിന്നും പുറത്തുനിന്നും വായ്പയെടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാമെന്നു വി മുരളീധരൻ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽ നടത്തിയ പ്രഖ്യാപനം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വളർത്തിയെടുക്കാൻ സഹായിക്കും. മുദ്രാവായ്പയുടെ പരിധി 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമാക്കി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങൾക്കായി 100 കോടി രൂപയുടെ വായ്പാ ഗ്യാരണ്ടി പ്രഖ്യാപിച്ച കാര്യവും വി മുരളീധരൻ പറഞ്ഞു. ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നവർ എടുക്കുന്ന വായ്പകൾക്ക് സർക്കാർ ഗ്യാരണ്ടി നൽകുന്ന പദ്ധതിയാണിത്. സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുളളവർക്ക് ഉണ്ടായിരുന്ന ഏയ്ഞ്ചൽ ടാക്‌സ് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതും കേരളത്തിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: v.muraleedharanNIRMALA SITARAMANവി. മുരളീധരൻUnion Budget 2024-25നിർമല സീതാരാമൻബജറ്റ് 2024-25
Share
Tweet
SendShare

More News from this section

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies