ബോളിവുഡിൽ ഏറ്റവും അധികം തുക ശമ്പളമായി കൈപ്പറ്റുന്ന നടിയാരെന്നുള്ള ചർച്ചകൾക്ക് താത്കാലിക വിരാമം. അമ്മയാകാൻ പോകുന്ന ദീപിക പദുക്കോണാണ് ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടി. 20 കോടിയാണ് താരത്തിന്റെ ശമ്പളം. സാഹചര്യങ്ങൾക്കനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ വരും. സൂപ്പർ സ്റ്റാറുകൾ അണിനിരക്കുന്ന ചിത്രങ്ങളിൽ ശമ്പളം കുറയ്‌ക്കുമെങ്കിലും സോളോ ലീഡ് റോൾ ചെയ്യുന്ന സിനിമകളിൽ ഏറ്റവും കൂടിയ ശമ്പളമാകും വാങ്ങുക. ബോളിവുഡ് ഹംഗാമയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
ദീപികയ്‌ക്ക് തൊട്ടുപിന്നിൽ റൺബീറിന്റെ ഭാര്യ ആലിയഭട്ടാണ്. 15 കോടി രൂപയാണ് ഈ താരപുത്രിയുടെ പ്രതിഫലം. ബോക്സോഫീസിലും താരത്തിന്റെ സാന്നിദ്ധ്യം പ്രതിഫലിക്കാറുണ്ട്. വെറ്ററൻ താരം കരീനാ കപൂർ ഖാൻ മൂന്നാം സ്ഥാനത്താണ്. 8 മുതൽ 11 കോടി രൂപയാണ് താരം കൈപ്പറ്റുന്നത്. അവസാനം അഭിനയിച്ച ക്രൂ എന്ന ചിത്രം ആഗോള തലത്തിൽ 157 കോടി രൂപ നേടിയിരുന്നു. ഇനി രോഹിത് ഷെട്ടിയുടെ സിംഗം എഗെയ്നിലും താരം അഭിനയിക്കുന്നുണ്ട്.
കത്രീന കൈഫും ശ്രദ്ധകപൂറും പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുണ്ട്. ഇവർ 8 മുതൽ 10 കോടി രൂപയാണ് ഓരോ ചിത്രത്തിനും വാങ്ങുന്നത്. കിയാര അദ്വാനി, കൃതി സനോൺ, കങ്കണ റണൗട്ട്, തപ്സി പന്നു എന്നിവർ 5 മുതൽ എട്ടുകോടി വരെയും ഓരോ സിനിമയ്‌ക്കും പ്രതിഫലം വാങ്ങുന്നുണ്ട്.
അഞ്ചുകോടി താഴെ പ്രതിഫലം വാങ്ങുന്നവരിൽ താര പുത്രിമാരാണ് മുന്നിൽ. ജാൻവി കപൂർ, സാറാ അലി ഖാൻ,അനന്യ പാണ്ഡെ, ഭൂമി പണ്ഡേക്കർ, ദിഷാ പഠാനി,തബു , വിദ്യാബാലൻ, ജാക്വലിൻ ഫെർണാണ്ടസ്, രാകുൽ പ്രീത് സിംഗ് എന്നിവരുടെ പ്രതിഫലം അഞ്ചുകോടിയിൽ താഴെയാണ്.