ഇന്ത്യൻ റെയിൽവേയിൽ വൻ അവസരം. അപ്രൻ്റീസ് തസ്തികയിലേക്ക് സതേൺ റെയിൽവേ അപേക്ഷ ക്ഷണിച്ചു. ആകെ 2,438 ഒഴിവുകളാണുള്ളത്. കേരളത്തിൽ റെയിൽവേ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം.
ഓഗസ്റ്റ് 12 വരെ ഓൺലാനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 15-24 വയസുകാർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി 100 രൂപ അടച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടിരജാതി, പട്ടികവർഗം, സ്ത്രീകൾ, വൈകല്യമുള്ളവർ എന്നിവർ ഫീസടയ്‌ക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും sr.indianrailways.gov.in സന്ദർശിക്കുക.















