ന്യൂഡൽഹി : ആത്മീയത വികസിപ്പിക്കുന്നതിനും ആത്മാവിനെ ശുദ്ധീകരിക്കുന്നതിനുമായാണ് ദിവസവും 5 തവണ നമസ്കരിക്കുന്നതെന്നാണ് വിശ്വാസം . നമസ് എന്ന പദം പോലും സംസ്കൃതപദമായ നമസ്ക്കാരത്തിൽ നിന്ന് കടമെടുത്തതാണെന്നാണ് ഓൾ ഇന്ത്യ ഇമാം ഓർഗനേസേഷൻ ചീഫ് ഇമാം ഡോ ഇമാം ഉമർ അഹമ്മദ് ഇല്യാസ്
നമസ്ക്കാരം എന്നത് സംസ്‌കൃത പദമാണെന്ന് ഇമാം ഉമർ ഇല്യാസി പറയുന്നു. നമാസ് എന്ന വാക്ക് ഉറുദു ഭാഷയിൽ നിന്നാവാം എന്നാണ് മിക്കവരും കരുതുന്നത്. നമഃ എന്ന സംസ്‌കൃത പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് നമാസ് . ആ വാക്കിന്റെ മൂലകാരണം തന്നെ സംസ്കൃതമാണ് . . ദൈവത്തെ വണങ്ങുക എന്നർത്ഥം. അറബികൾക്ക് നമാസ് എന്ന വാക്ക് അറിയില്ല. നമസ്‌കാരത്തിന് സലാഹ് എന്നാണ് പറയുകയെന്ന് അദ്ദേഹം വിശദീകരിച്ചു.
റിലീജിയൻ വേൾഡ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇതിനെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നേരത്തേ അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലും ഉമർ അഹമ്മദ് ഇല്യാസ് പങ്കെടുത്തിരുന്നു. അതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ഫത്വയും വന്നിരുന്നു.















