ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ രണ്ടാം ഘട്ട പരീക്ഷണം വിജയം. ഒഡിഷയിലെ ചാന്ദിപുരയിലെ ഇൻ്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നടന്ന പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡിആർഡിഒ അറിയിച്ചു. ബാലിസ്റ്റിക് പ്രതിരോധരംഗത്തെ രാജ്യത്തിന്റെ ശേഷിയാണ് ഇതിലൂടെ പ്രകടമായതെന്ന് അധികൃതർ അറിയിച്ചു.
ഒഡിഷാതീരത്ത് ഇന്നലെ വൈകുന്നേരം 4.20-നാണ് പരീക്ഷണം നടന്നത്. 5,000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകളെ പ്രതിരോധിക്കാനുള്ള ശേഷി സംവിധാനത്തിനുണ്ടാകും. തദ്ദേശീയമായി വികസിപ്പിച്ചതാണ് പ്രതിരോധ സംവിധാനത്തിലെ മിസൈൽ. മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി സുരക്ഷാ കണക്കിലെടുത്ത് പ്രദേശത്തുള്ളവരെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.