തൃശൂർ: അസാധുവായ 2000 രൂപയുടെ നോട്ട് നൽകി വയോധികനെ കബളിപ്പിച്ചു. തൃശൂർ ചേലക്കര നാട്യൻചിറ പാണ്ടിയോട്ടിൽ അയ്യപ്പൻ എഴുത്തച്ഛൻ എന്നയാളാണ് കബളിപ്പിക്കപ്പെട്ടത്. ഓർമക്കുറവാണ് അയ്യപ്പൻ കബളിപ്പിക്കപ്പെടാൻ കാരണമായത്.
20,000 രൂപ വിലവരുന്ന മരങ്ങളാണ് അയ്യപ്പൻ വിറ്റത്. പിന്നാലെ 2000 രൂപയുടെ 10 നോട്ടുകൾ നൽകുകയായിരുന്നു. ഓർമക്കുറവുള്ള അയ്യപ്പൻ 2000 നോട്ട് നിരോധിച്ച കാര്യം പണം കൈപ്പറ്റിയ സമയത്ത് ഓർമ വന്നില്ല. പിന്നാലെ കടയിൽ പണവുമായെത്തിയപ്പോഴാണ് നോട്ട് എടുക്കില്ലെന്ന കാര്യം അയ്യപ്പൻ തിരിച്ചറിഞ്ഞത്.
വഴിയോരത്ത് നിന്ന് വയോധികൻ പൊട്ടിക്കരഞ്ഞത് നോക്കി നിന്നവരെയാകെ ദുഃഖത്തിലാഴ്‌ത്തി. ഓർമ്മശക്തി കുറവുള്ള അയ്യപ്പന് ബോധപൂർവ്വം മരം വാങ്ങിയ ആളുകൾ കബളിപ്പിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ ഇടപെട്ട് ചേലക്കര പോസ്റ്റ് ഓഫീസ് വഴി പണം മാറ്റാനുള്ള നടപടി സ്വീകരിച്ചു















