ടെന്നീസ് ലോക ഒന്നാം നമ്പറുകാരനും ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനുമായ ജാന്നിക് സിന്നർ ഒളിമ്പിക്സിൽ നിന്ന് പിന്മാറി. ഉദ്ഘാടനത്തിന് മണിക്കൂറുകൾ ശേഷിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ടോൺസിലൈറ്റിസിനെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റമെന്ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.അങ്ങേയറ്റം ദുഃഖിതനും നിരാശനുമാണ്. ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നത് ഏറ്റവും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. റോളണ്ട് ഗാരോസിൽ തിരിച്ചെത്തി രാജ്യത്തെ പ്രതിനിധീകരിക്കാൻ കാത്തിരിക്കുന്നുവെന്നും സിന്നർ എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
തിങ്കളാഴ്ച മുതലാണ് താരത്തിന് ചില ലക്ഷണങ്ങളുണ്ടായത്. ഭാവിയിൽ നടക്കുന്ന ഒളിമ്പിക്സുകളിൽ പങ്കെടുക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചാണ് ഇറ്റാലിയൻ താരം കായിക മാമാങ്കത്തിൽ നിന്ന് പിന്മാറിയത്. എടിപി ജയപരാജയ ഇൻഡക്സ് അടിസ്ഥാനമാക്കിയാൽ ഈ വർഷം 42 വിജയവും നാലു തോൽവിയുമാണ് സിന്നറിന്റെ പോക്കറ്റിലുള്ളത്. ഡാനിൽ മേദവ്ദേവിനെ കീഴടക്കിയാണ് താരം ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടിയത്. എന്നാൽ ഫ്രഞ്ച് ഓപ്പൺ സെമിയിൽ കാർലോസ് അൽകാരസിനേട് തോൽക്കുകയുെ ചെയ്തു.
Sono amareggiato di informarvi che purtroppo non potrò partecipare ai Giochi Olimpici di Parigi.
Dopo una buona settimana di allenamento sulla terra ho cominciato a non sentirmi bene. Ho trascorso un paio di giorni a riposo ed in visita il medico ha riscontrato una tonsillite e… pic.twitter.com/Qrx8TJLoMA
— Jannik Sinner (@janniksin) July 24, 2024
“>















