ചെന്നൈ: ഡിഎംകെ നേതാക്കൾക്കെതിരെയുള്ള ക്രിമനൽ കേസുകളുടെ രേഖകൾ പുറത്തുവിട്ട് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ചെന്നൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അണ്ണാമലൈ റിപ്പോർട്ട് പുറത്തുവിട്ടത്. 18 പേജുള്ള രേഖകളിൽ 113 സംഭവങ്ങളാണ് പരാമർശിക്കുന്നത്.
കുറ്റാരോപിതരായ നേതാക്കളുടെ ചിത്രങ്ങളും പേരും ഉൾപ്പെടെയുള്ള വിവരങ്ങളാണ് അണ്ണാമലെ പുറത്തുവിട്ട ഡിഎംകെ ക്രൈം ഫയൽസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡിഎംകെ പാർട്ടി നേതാക്കൾക്കെതിരെ ഉയരുന്ന 2021 സെപ്തംബർ മുതൽ ഈ വർഷം ജൂലൈ വരെയുള്ള കേസുകളാണ് രേഖകളിലുള്ളത്.
പാർട്ടിയിലെ ഉന്നത നേതാവും മുൻ എൻആർഐ വിംഗ് പ്രവർത്തകൻ ജാഫർ സാദിഖും റിപ്പോർട്ടിൽ ഉൾപ്പെടുന്നു. മയക്കുമരുന്ന് കടത്ത് കേസാണ് ഇയാൾക്കെതിരെയുള്ള കേസ്.
ശിവാജി കൃഷ്ണമൂർത്തി, ഡിഎംകെ എംപിമാരായ എ രാജ, കലാനിധി വീരസ്വാമി, മന്ത്രി എസ് എസ് ശിവശങ്കർ എന്നിവർക്കെതിരെയും ഗുരുതര കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















