രാമനഗരിയിലേയ്‌ക്ക് പുണ്യയാത്രയുടെ പാക്കേജുമായി ഐആർ സിടിസി. വാരണാസി, അയോദ്ധ്യ, പ്രയാഗ് രാജ് അടങ്ങുന്ന പായ്‌ക്കേജിന് ഹോളി കാശി വിത്ത് അയോദ്ധ്യ ദർശൻ എക്സ് കോഴിക്കോട് എന്നാണ് പേരിട്ടിരിക്കുന്നത് . ഓഗസ്റ്റ് 9 നാണ് ഫ്ലൈറ്റ് . 4 രാത്രിയും 5 പകലും നീളുന്ന പാക്കേജ് കോഴിക്കോട് നിന്നാണ് ആരംഭിക്കുക . യാത്രക്കാർ തിരഞ്ഞെടുക്കുന്ന താമസസ്ഥലത്തെ ആശ്രയിച്ച് ടൂർ പാക്കേജിന്റെ താരിഫ് വ്യത്യസ്തമായിരിക്കും. പ്രഭാതഭക്ഷണവും അത്താഴവും ഐആർസിടിസി ക്രമീകരിക്കും.
മൂന്ന് പേരടങ്ങുന്ന സംഘത്തിന് ഒരാൾക്ക് 34, 270 രൂപയും , ഒരാൾ മാത്രമാണെങ്കിൽ 47, 200 രൂപയുമാണ് നൽകേണ്ടത്. ടിക്കറ്റുകൾ IRCTC-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.irctctourism.com-ൽ ബുക്ക് ചെയ്യാം. ഐആർസിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻ്റർ, സോണൽ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ എന്നിവ വഴിയും ബുക്കിംഗ് നടത്താം. പാക്കേജുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 8287932064, 8287932117, 8287932082, 8287932098, 8287932095 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
2 മുതൽ 4 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള ബുക്കിംഗ് IRCTC ബുക്കിംഗ് കൗണ്ടറുകളിൽ മാത്രമേ ചെയ്യാൻ കഴിയൂവെന്നും പരിമിതമായ ടിക്കറ്റുകൾ മാത്രമാണുള്ളതെന്നും ഐആർസിടിസി വ്യക്തമാക്കിയിട്ടുണ്ട്.